ജീവന്റെ ഉറവിടം

B. A. Manakala

യിസ്രായേലിന്റെ ഉറവിൽ നിന്നുള്ളോരേ, സഭാ യോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ (സങ്കീ 68:26).

ഒരു തരത്തിലുള്ള പരന്ന പുഴുക്കളെ രണ്ടോ മൂന്നോ ആയി മുറിച്ചാലും  അവ ഓരോന്നും പുനർജീവിക്കും! ചില ദ്വിലിംഗ ജീവികളിൽ (hermaphrodite) സ്ത്രീയുടെയും പുരുഷന്റെയും ജനനേന്ദ്രിയങ്ങൾ ഉള്ളത് കൊണ്ട് ആവിശ്യത്തിനനുസരിച്ച് മാറ്റം വരുത്താൻ സാധിക്കും! പുനർജനനത്തിനായുള്ള കഴിവ് ദൈവം അവയ്ക്ക് കൊടുത്തിട്ടുണ്ട്. എന്നാൽ തലയും വാലുമുള്ള എല്ലാ ജീവികൾക്കും ഈ കഴിവില്ല.

ദൈവമാണ് ജീവന്റെ ഉറവിടം. "ഞാൻ ജീവൻ ആകുന്നു" (യോഹ 14:6) എന്ന് ഒരുവൻ മാത്രമേ പറഞ്ഞിട്ടുള്ളു. നമ്മിൽ ജീവനില്ലായെങ്കിൽ നാം മരിച്ചവരാകുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജീവന്റെ ഉറവിടമായ ദൈവത്തെ കൂടാതെ നമുക്ക് ജീവിക്കാനാവില്ല. ശരീരത്തെ പോഷിപ്പിക്കുന്ന ജീവനെ പോലെ നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്ന ജീവനുമുണ്ട്. ദൈവമാണ് ഇവ രണ്ടിന്റേയും ഉറവിടം. ആദാമും ഹവ്വായും ഏദൻ തോട്ടത്തിന്റെ നടുവിലെ വൃക്ഷത്തിൽ നിന്നും ഭക്ഷിച്ചപ്പോൾ അവിടെ സംഭവിച്ചത് ആത്മിക മരണമായിരുന്നു; എന്നാൽ ഒടുവിൽ അവർ ശാരീരികമായും മരിച്ചു.

ജീവന്റെ ഉറവിടം ദൈവമായതിനാൽ ആരെയും നരകത്തിലേക്ക് പോകാൻ അനുവദിക്കയില്ല എന്ന വാദത്തോട് എനിക്ക് യോജിക്കാനാവില്ല. നിത്യയിൽ, സാത്താനോടൊപ്പം നരകത്തിൽ പോകണോ അതോ സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം വാഴണോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകിയിട്ടുണ്ട്!

ജീവന്റെ ഏക ഉറവിടമായി ദൈവത്തെയാണോ നിങ്ങൾ കാണുന്നത്?

ദൈവത്തിന് നമ്മെ കൂടാതെ ജീവിക്കാമെങ്കിലും, നമുക്ക് ദൈവത്തെ കൂടാതെ ജീവിക്കാനാകില്ല; പക്ഷേ, നമ്മോടൊപ്പം ജീവിക്കാനാണ് ദൈവം തിരഞ്ഞെടുത്തത്!

പ്രാർത്ഥന: കർത്താവേ, അങ്ങ് നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നതെന്ന് പതിവായി എന്നെത്തന്നെ ഓർപ്പിക്കുവാൻ അടിയനെ സഹായിക്കേണമേ. അമേൻ

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?