ചെറിയ നായകൻ
B. A. Manakala
അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാ പ്രഭുക്കന്മാരും നഫ്താലി പ്രഭുക്കന്മാരും ഉണ്ട് (സങ്കീ 68 : 28 ).
ഞങ്ങൾ നടക്കാൻ പോകുമ്പോഴെല്ലാം ഞങ്ങളുടെ ഇളയ മകൻ ഞങ്ങളുടെ നായകനായിരിക്കാൻ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ചിലപ്പോൾ എങ്ങോട്ട് പോകണം എന്നറിയാൻ സാധിക്കാതെ അവൻ വിഷമിക്കാറുമുണ്ട്; മറ്റു ചില സമയങ്ങളിൽ ഒരു ഊഹം വച്ച് പോകാറുമുണ്ട്.
'ചെറിയ നേതാവ്' എന്നത് ഒരു പരിഹാസ വാചകമായി തോന്നാം. 'ഒരു നേതാവിന് ഒരു ചെറിയ വ്യക്തിയായിയിരിക്കാൻ സാധിക്കുമോ '? അല്ലെങ്കിൽ 'ഒരു ചെറിയ വ്യക്തിക്ക് നേതാവാകാൻ സാധിക്കുമോ എന്നതാണ് നമ്മുടെ മനസ്സിലേക്ക് വരുന്ന ചോദ്യം'. മാനുഷിക ചിന്തയിൽ ഒരു പക്ഷേ ഇത് നിരക്കാത്തതായിരിക്കാം. പണം, സൗന്ദര്യം, ബുദ്ധി, അറിവ് തുടങ്ങിയവയൊക്കെ ഉണ്ടെങ്കിൽ ഒരാൾക്കു ഈ ലോകത്തിൽ നേതാവാകാൻ സാധിച്ചേക്കാം. ആയതിനാൽ പലപ്പോഴും നാമും ചിന്തിക്കാറുള്ളത് ഒരു നേതാവിന് ഈ കഴിവുകൾ കൂടിയേ തീരു. 'മനുഷ്യപുത്രൻ ശുശ്രൂഷിപ്പാനല്ല മറിച്ചു ശുശ്രൂഷ ചെയ്‌വാനത്രേ വന്നത്' (മത്താ 20:28) എന്ന് പറഞ്ഞ യേശു ക്രിസ്തുവിൽ മാത്രമാണ് ഒരു നല്ല നായകത്വം കാണ്മാൻ സാധിക്കൂ. യാഥാർത്ഥ നായകർ ഒരിക്കലും നായകരായി അംഗീകരിക്കപ്പെടുകയില്ല.
നിങ്ങൾ ദൈവത്താൽ അംഗീകരിക്കപ്പെട്ട നായകനോ അതോ മനുഷ്യരാൽ അംഗീകരിക്കപ്പെട്ട നായകനോ?
ഒരു പദവി കൊണ്ട് മാത്രം നിങ്ങൾ നേതാവാകുന്നില്ല; നേതൃത്വഗുണം നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരു നേതാവാണ്.
പ്രാർത്ഥന: കർത്താവേ, അങ്ങയിൽ നിന്നും നേതൃത്വ ഗുണങ്ങളെ പഠിക്കുവാൻ അടിയനെ ഇടയാക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
This is absolutely right.
ReplyDelete