രാജാവും രാജാക്കന്മാരും
B.A. Manakala
യെരുശലേമിലുള്ള അങ്ങയുടെ മന്ദിരം നിമിത്തം രാജാക്കന്മാർ അങ്ങേക്ക് കാഴ്ച കൊണ്ട് വരും (സങ്കീ 68:29).
ഒരു തരത്തിലുള്ള അരയന്നങ്ങൾ ദീർഘ ദൂരം പറക്കുന്നത് V-രൂപത്തിലാണ്. ഇവയിൽ ഏറ്റവും മുന്നിൽ പറക്കുന്നത് ശ്രമകരമായതിനാൽ അവർ നേതൃത്വം കൂടെക്കൂടെ മാറാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വിശ്രമിക്കുന്നതിന് മുൻപായി അവർക്ക് വളരെ നേരം പറക്കുവാൻ കഴിയും.
ഭൂമിയിലെ രാജാക്കന്മാർ സ്വർഗ്ഗത്തിലെ രാജാവിനെയാണ് വണങ്ങുന്നത് (സങ്കീ 68:29). നമ്മിൽ ചിലർക്ക് ഈ ഭൂമിയിൽ വളരെ ഉന്നത സ്ഥാനങ്ങൾ ഉണ്ടെങ്കിലും സ്വർഗ്ഗത്തിലിരിക്കുന്ന പരമോന്നധികാരിക്ക് നാം കണക്ക് കൊടുക്കേണ്ടവരാണ്. ദൈവത്തിന്റെ സകല സൃഷ്ടികളും പരമോന്നതാധികാരത്തിന് കീഴ് പ്പെട്ടിരിക്കുന്നു. മനുഷ്യരായ നമുക്കു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാലോ അല്ലെങ്കിൽ നമ്മുടെ മറവി കൊണ്ടോ പലപ്പോഴും പരമോന്നധികാരിയെ അവഗണിച്ച് നാം നമ്മുടെ സ്വന്തം വഴിക്ക് പോകുന്നു.
ഒരു പക്ഷേ ഭൂമിയിലെ രാജാക്കന്മാർ നിങ്ങളെ വ്യക്തിപരമായി അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യില്ല. എന്നാൽ സ്വർഗ്ഗീയ രാജാവിന് നിങ്ങളിൽ വളരെ താല്പര്യവും, നിങ്ങളെ സ്നേഹിക്കയും നിങ്ങളുടെ കൂടെ ജീവിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
പരമോന്നത രാജാവിനെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾ സ്വയം നിങ്ങളെത്തന്നെ ഓർമ്മിപ്പിക്കേണ്ട സന്ദർഭങ്ങളുണ്ടാകാറുണ്ടോ?
പരമോന്നത രാജാവിന് കീഴടങ്ങിയിരിക്കുന്ന ഭൂമിയിലെ രാജാക്കന്മാർ ജ്ഞാനത്തോടും വിവേകത്തോടും കൂടെ വാഴും!
പ്രാർത്ഥന: കർത്താവേ, അങ്ങു മാത്രമാണ് പരമോന്നത രാജാവെന്നു മനസ്സിലാക്കുവാനുള്ള അവസരങ്ങളെ അടിയന് നൽകേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment