യുദ്ധത്തില്‍ തല്പരനാണോ?
B. A. Manakala
ഞാങ്ങണയുടെ ഇടയിലെ ദുഷ്ട ജന്തുവിനെയും ജാതികള്‍ വെള്ളിവാളങ്ങളോടു കൂടെ വന്നു കീഴടങ്ങും വരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മായ ജാതികളെ ചിതറിക്കേണമേ സങ്കീ (68:30).
ക്ലാസ്സില്‍ വളരെ ശാന്തമായിരിക്കുന്ന ഒരു സ്നേഹിതന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കുണ്ടായിരുന്നു. എന്നാല്‍ സ്നേഹിതരുടെ ഇടയില്‍ വഴക്കുണ്ടാകുമ്പോള്‍ അവന്‍ ഇടക്കു കയറി വരുമായിരുന്നു. മൃദുവായ സ്വരത്തിലുള്ള അവന്റെ ചില ചോദ്യങ്ങള്‍ എത്ര കഠിന പ്രശ്നത്തേയും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശാന്തമാക്കുമായിരുന്നു. അവന്‍ പ്രശ്നത്തിന്റെ കാരണം അന്വേഷിച്ച് അതിനൊരു പരിഹാരം വരുത്തുമായിരുന്നു. മിക്കപ്പോഴും അവന്റെ ഇടപെടലുകള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം വരുത്തിയിരുന്നു.
യുദ്ധതല്പരര്‍ വളരെ എളുപ്പം ചിതറിപ്പോകും (സങ്കീ 68:30). മനുഷ്യരിലെ പാപസ്വഭാവം കാരണം യുദ്ധങ്ങളും വഴക്കുകളും ഈ ഭൂമിയില്‍ സാധാരണമാണ്. എന്നാൽ യേശുക്രിസ്തുവിലൂടെ സമാധാനം ലഭിച്ചവർ നിശ്ചയമായും ഭൂമിയിലെ സമാധാന വാഹകരായിരിക്കണം. സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് വന്ന സമാധാനവാഹകനായിരുന്നു യേശു. ഭൂമിയിൽ സമാധാനമുണ്ടാക്കാൻ നമ്മെ ഓരോരുത്തരെയും തന്റെ ആത്മാവിനാൽ പ്രാപ്തരാക്കിയിരിക്കുന്നു. ചിലർ പ്രശ്‌നമുണ്ടാക്കുന്നവരാണ്, ചിലർ വഴക്ക് കാണുന്നതില്‍ സന്തോഷിക്കുന്നു, ചിലർ വഴക്കിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നു, വളരെ കുറച്ചുപേർ മാത്രമേ സമാധാനമുണ്ടാക്കാറുള്ളു.
മുകളിൽ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളിൽ ഏതിലാണ് നിങ്ങൾ ഉള്‍പ്പെടുന്നത് ?
ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതായിരുന്നു ഉത്തമം എങ്കിൽ യേശുവിനെ ഭൂമിയിലേക്ക് അയക്കാതെ ദൈവം നമ്മെ നാശത്തിന് ഏൽപ്പിച്ച് കൊടുക്കുമായിരുന്നു!
പ്രാര്‍ത്ഥന: കര്‍ത്താവേ, സമാധാനത്തെ സ്നേഹിച്ച് ഒരു സമാധാന വാഹകനായിരിക്കുവാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
AMEN
ReplyDelete