ദൈവത്തിനു പാട്ടു പാടുവിൻ
B. A. Manakala
ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിനു പാട്ടു പാടുവിൻ; കർത്താവിനു കീർത്തനം ചെയ്യുവിൻ (സങ്കീ 68:32).
ഒരിക്കൽ ഞാൻ ഒരു സഭയിലെ ആരാധനക്ക് പോയി. പതിവുപോലെ നിരവധി സ്തുതിഗീതങ്ങൾ ആലപിക്കുയുണ്ടായി. ഒരു പാട്ടിന്റെ അവസാനമായപ്പോൾ, എന്റെ ഹൃദയമല്ല അധരങ്ങൾ മാത്രമാണ് പാടിയത് എന്ന് എനിക്ക് മനസ്സിലായി. പാട്ടുകളിലൂടെ അല്പം പോലും ദൈവത്തെ ധ്യാനിക്കാതെ, ഉച്ചത്തിൽ, സ്വരമാധുര്യത്തോടെ ഗാനാലാപനം ചെയ്തതിൽ എനിക്ക് ഖേദം തോന്നി!
മിസ്രയീമും കൂശും ഉൾപ്പെടെ എല്ലാ രാജ്യങ്ങളെയും ദൈവത്തിനു പാടുവാനായി പ്രോത്സാഹിപ്പിക്കുകയാണ് സങ്കീർത്തനക്കാരൻ ഇവിടെ ചെയ്യുന്നത് (സങ്കീ. 68: 31-32). ഒരു ദിവസം എല്ലാ രാജ്യങ്ങളും കർത്താവിനു കാഴ്ചയുമായി വരുമെന്നുള്ളത് വാസ്തവമാണ്. ഒരിക്കൽ, എല്ലാ മുട്ടുകളും കുമ്പിടുകയും, എല്ലാ നാവുകളും യേശുക്രിസ്തു കർത്താവെന്ന് ഏറ്റുപറയുകയും ചെയ്യും. അത് ഭാവിയെക്കുറിച്ചാണ് പറയുന്നത്. എന്നാൽ ഇപ്പോഴോ?
എപ്രകാരമാണ് ഞാൻ ദൈവത്തിനു പാടുന്നത്? അതോ, 'ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരം കൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയം എങ്കിൽ നിന്ന് അകന്നിരിക്കുന്നു' (യെശ 29:13) എന്ന് കർത്താവ് പറയുമോ?
നിങ്ങളുടെ ഹൃദയങ്ങളിൽ നിന്നും മാത്രം പാടുവിൻ, അധരങ്ങൾ മാത്രമാണ് പാടുന്നതെങ്കിൽ എങ്കിൽ അത് നിർത്തുവിൻ!
പ്രാർത്ഥന: കർത്താവേ, ചലിക്കുന്ന അധരത്തെക്കാൾ ഉപരിയായി പാടുന്ന ഹൃദയത്തെ അടിയന് നൽകേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen
ReplyDelete