ദൈവത്തിന്റെ ബലമേറിയ ശബ്ദം
B. A. Manakala
പുരാതന സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങളില്‍ വാഹനമേറുന്നവനു പാടുവിന്‍! ഇതാ ദൈവം തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേള്‍പ്പിക്കുന്നു (സങ്കീ 68:33).
ഒരു സാധാരണ സംഭാഷണത്തിന്റെ ശബ്ദത്തിന്റെ അളവ് എന്ന് പറയുന്നത് ഏതാണ്ട് 60 ഡെസിബെൽ (decibels) ആണ്; ഒരു ഇടി മുഴക്കത്തിന്‍റേത് ഏതാണ്ട് 120 ഡെസിബെൽ ആണ്. 10 ഡെസിബെൽ (decibels) വർദ്ധനവ് കൊണ്ട് അർത്ഥമാക്കുന്നത് 10 മടങ്ങ് കൂടുതൽ ശബ്ദത്തെയാണ്. ഭൗമിക ഉപരിതലത്തില്‍ ഇതു വരെയും ഉണ്ടായിട്ടുള്ളതിലെ ഏറ്റവും കൂടിയ ശബ്ദം എന്ന് പറയുന്നത് 1883 ക്രാകാട്ടോവായിലെ അഗ്നിപര്‍വ്വത സ്ഫോടനത്തിന്റേതാണ് (eruption of Krakatoa); അത് ഏതാണ്ട് 180 ഡെസിബെൽ ആയിരുന്നു. 194 ഡെസിബെലിൽ കൂടിയ ശബ്ദത്തിന് ഭൂമിയുടെ ഉപരിതലത്തില്‍ നിലനില്‍ക്കാന്‍ സാധ്യമല്ല! 120 ഡെസിബെലിൽ കൂടുതലുള്ള അതി ഭയങ്കര ശബ്ദം കേട്ടാൽ നമ്മുടെ കേൾവി നഷ്ടപ്പെട്ടേക്കാം! ഏതാണ്ട് 2000 പേരാണ് ഓരോ വർഷവും ഇടിമിന്നലിൽ കൊല്ലപ്പെടുന്നത്.
ഇടി മുഴങ്ങുന്ന ശബ്ദത്തിൽ ദൈവം നമ്മോട് സംസാരിച്ചാൽ അത് നമ്മുടെ കേൾവിക്ക് ഭഗം വരുത്തുകയേ ഉള്ളൂ! നാം ചിന്തിക്കുന്നതിലും വലിയവനാണ് ദൈവം എന്ന് നാം തിരിച്ചറിയുന്നുണ്ടോ? സങ്കീ 68ന്റെ 32 മുതൽ 35 വരെ ദൈവത്തെ തന്റെ ശക്തി അറിഞ്ഞു ആരാധിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. 'ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ' എന്നതാണ് ഈ സങ്കീർത്തനത്തിന്റെ അവസാന വാക്കുകൾ. മാനുഷികമായി 'അതി മഹാനാണ് ദൈവം' എന്നു മാത്രമേ നമുക്ക് പറയാൻ സാധിക്കു! എന്നാൽ ദൈവം ആരാണെന്നു വർണ്ണിക്കുന്നതിനു ഇത് പര്യാപ്തമല്ല.
ദൈവത്തെ ആരാധിക്കുമ്പോൾ, തന്നെ കുറിച്ചു നിങ്ങൾക്ക് എത്രമാത്രം അറിയാം?
സർവ്വശക്തനായ ദൈവത്തിന്റെ ശക്തിയെ മനസ്സിലാക്കുവാൻ പരിമിധമായ നമ്മുടെ ബുദ്ധിക്കാവില്ല!
പ്രാർത്ഥന: കർത്താവേ, അങ്ങയെ നല്ലതു പോലെ ആരാധിക്കാനായി, ദിനവും അങ്ങയെ കുറിച്ചു കൂടുതലായി അടിയനെ പഠിപ്പിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment