ദൈവത്തിന്റെ ശക്തി തന്റെ ജനത്തിന്
B. A. Manakala
ദൈവമേ, അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍ നിന്ന് അങ്ങ് ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു; ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ (സങ്കീ 68:35).
പൗലോസ് എന്നു പേരുള്ള ഒരു വ്യക്തി ജീവിച്ചിരുന്നു. തനിക്ക് പല തരത്തിലുള്ള ആവശ്യങ്ങൾ ഉണ്ടായിരുന്നു. പല തവണ തനിക്ക് വിശക്കുന്ന വയറുമായി കഴിയേണ്ടി വന്നിട്ടുണ്ട്. ജീവിക്കാൻ വളരെ ബുദ്ധിമുട്ടിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്! അത്തരമൊരു സന്ദർഭത്തിൽ താൻ ഇപ്രകാരം പറഞ്ഞു: 'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് ഒന്നുമില്ലാതെ ജീവിക്കുവാൻ കൂടെ കഴിയും.'
ദൈവം തന്റെ ശക്തിയും ബലവും തന്റെ ജനത്തിനു കൊടുക്കുന്നു (സങ്കീ 68:35). ദൈവത്തിന്റെ ശക്തി എന്താണ് എന്നതിനെ കുറിച്ച് നാം മിക്കപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. നമ്മുടെ യുദ്ധം ജയിക്കാനോ അല്ലെങ്കിൽ ശത്രുവിനെ പരാജയപ്പെടുത്തുവനോ ഉതകുന്ന ഒന്നായി മാത്രമാണ് നാം ദൈവത്തിന്റെ ശക്തിയെ കാണുന്നത്. എന്നാൽ നാം ഭൂമിയിൽ ജീവിക്കുമ്പോൾ ഉണ്ടാകാവുന്ന ഏത് തരത്തിലുള്ള സഹചര്യത്തിലൂടെയും കടന്നു പോകാനോ അല്ലെങ്കിൽ തരണം ചെയ്യാനോ നമ്മെ പ്രാപ്തരാക്കുന്നതാണ് ദൈവിക ശക്തി. ഒരു പക്ഷേ, രോഗവും, ഏകാന്തതയും, ദു:ഖവും, ദാരിദ്ര്യവും തുടങ്ങിയവ എല്ലാം ഇതിൽ ഉൾപ്പെടാം.
'എന്റെ കൃപ നിനക്കു മതി' എന്നു പറഞ്ഞവന്റെ ശബ്ദം നിങ്ങൾ കേൾക്കാറുണ്ടോ?
മതിയായ ശക്തി തങ്ങൾക്കുണ്ടെന്നു ചിന്തിക്കാനുള്ള ഒരു പ്രവണത മനുഷ്യർക്കുണ്ട്; എന്നാൽ ചിന്തിക്കാനുള്ള ശേഷി പോലും മനുഷ്യർക്ക് ലഭിച്ചിരിക്കുന്നത് ദൈവത്തിൽ നിന്നുമാണ്!
പ്രാർത്ഥന: കർത്താവേ, അങ്ങ് മുഖാന്തരം എനിക്ക് ലഭിച്ചിരിക്കുന്ന ശക്തിക്കായി അങ്ങേക്ക് നന്ദി കരേറ്റുവാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen Glory to God
ReplyDelete