ചേറ്റിൽ മുങ്ങുക
B. A. Manakala
ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു (സങ്കീ 69:2).
സഹായിക്കാൻ ആരുമില്ലാത്ത സമയമാണെങ്കിൽ, ആഴത്തിൽ ചേറുള്ള പ്രദേശത്ത് കൂടി പോകുന്നത് വളരെ അപകടകരമാണ്. രക്ഷപെടാനുള്ള പരിശ്രമങ്ങൾ എല്ലാം തന്നെ നിഷ്ഫലമാകുകയും തുടർച്ചയായി ചേറ്റിൽ താഴുകയും ചെയ്യും!
ഈ ലോകത്തിലെ വെള്ളപ്പൊക്കത്തിലും ചേറ്റിലും നാം പലപ്പോഴും മുങ്ങിപ്പോകാറുണ്ട്. ചേറുള്ള മണ്ണിൽ നിന്നും നമ്മെ രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ (സങ്കീ 69:1-2). ദൈവം നമ്മുടെ കരത്തെ പിടിച്ചിരിക്കുമ്പോൾ നാം മുങ്ങിപ്പോകയില്ല. എന്നാൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം നമ്മെ മുക്കുവാന്‍ കഴിവുള്ള പല കാര്യങ്ങളും നമുക്ക് ചുറ്റുമുണ്ടാകാം. മിക്കപ്പോഴും നാം ദൈവത്തില്‍ നിന്നും ഓടി ഈ ലോകത്തിലെ ഇത്തരം പ്രശ്നങ്ങളില്‍ ചാടാറുണ്ട്.
ലോകത്തില്‍ ഇത്തരം പ്രശ്നങ്ങളില്‍ മുങ്ങി കിടക്കുന്നവരെ സഹായിക്കുവാനും, കൂടാതെ അവര്‍ക്ക് നന്മ ചെയ്യാനുമായി വിളിക്കപ്പെട്ടവരാണ് നമ്മള്‍. എന്നാല്‍ നാം നമ്മുടേതായ പ്രശ്നങ്ങളില്‍ മുങ്ങി കിടക്കുകയാണെങ്കില്‍ എങ്ങനെ നമുക്ക് മറ്റുള്ളവരെ സഹായിക്കുവാന്‍ സാധിക്കും?
ഒരിക്കല്‍ നിങ്ങള്‍ ചേറ്റില്‍ അകപ്പെട്ടു കഴിഞ്ഞാല്‍, പിന്നെ ഉറച്ച നിലം കണ്ടെത്തുക അത്ര എളുപ്പമല്ല!
പ്രാര്‍ത്ഥന: കര്‍ത്താവേ, ഒരിക്കലും അങ്ങയില്‍ നിന്നും ഓടി പ്രശ്നങ്ങളില്‍ അകപ്പെടുവാന്‍ അടിയനെ ഇടയാക്കരുതേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment