തളര്‍ന്നിരിക്കുകയാണോ?

B. A. Manakala

എന്റെ നിലവിളിയാല്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാന്‍ എന്റെ ദൈവത്തെ പ്രതീക്ഷിച്ച്  എന്റെ കണ്ണു മങ്ങിപ്പോകുന്നു (സങ്കീ 69:3).

ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതില്‍ ദാനിയേല്‍ ഒരിക്കലും തളര്‍ന്നിരുന്നില്ല. സാഹചര്യം എന്തു തന്നെ ആയിരുന്നാലും തന്റെ എല്ലാ ദിവസവമുള്ള മൂന്ന് നേരത്തെ പ്രാര്‍ത്ഥന താന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു! തന്റെ ജീവിതത്തില്‍ വേദനാജനകമായ നിമിഷങ്ങള്‍ ഉണ്ടായിരുന്നപ്പോഴും താന്‍ അപ്രകാരം തന്നെ ചെയ്തു കൊണ്ടിരുന്നു; എല്ലാം അനുകൂലമായിരുന്നപ്പോഴും താന്‍ അപ്രകാരം തന്നെ ചെയ്തു.   

തളരുക എന്നുള്ളത് നമ്മെ സംബന്ധിച്ചിടത്തോളം സാധാരണമാണ്. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന അതേ രീതിയില്‍, നാം ആഗ്രഹിക്കുന്ന അതേ സമയത്ത് ഒരു പ്രത്യേക കാര്യം സാധിക്കുവാനായി നാം ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം പ്രാര്‍ത്ഥനയില്‍ നാം തളര്‍ന്നു പോകുന്നത്.  നാം ആഗ്രഹിക്കുന്നതു പോലെ ദൈവം നമ്മുടെ പ്രാര്‍ത്ഥനക്കു ഉത്തരം നല്‍കുകയോ  നല്‍കാതിരിക്കുകയോ ചെയ്യാം. ചിലപ്പോള്‍ നാം പ്രതീക്ഷിക്കുന്ന രീതിയില്‍ ആയിരിക്കുകയില്ല ദൈവം നമുക്ക് ഉത്തരം നല്‍കുന്നത്. ഒരു പക്ഷേ നമ്മുടെ സാഹചര്യങ്ങളോട് ഒരു പ്രത്യേക രീതിയിൽ പ്രതികരിക്കുന്നതിലൂടെ ദൈവത്തിന് ഒരു പ്രത്യേക ഉദ്ദേശ്യം തന്നെ കൈവരിക്കാന്‍ ഉണ്ടായിരിക്കാം.

നിങ്ങളുടെ പ്രാര്‍ത്ഥനക്കു മറുപടി നല്‍കാനായി ഏറ്റവും നല്ല രീതി തിരഞ്ഞെടുക്കന്‍ ദൈവത്തിനറിയാം എന്ന് എപ്രകാരമാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്?

നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവത്തിന്റെ പദ്ധതികളെയും ഉദ്ദേശ്യങ്ങളെയും മാറ്റുവാന്‍ സാധ്യമല്ല; എന്നാല്‍ അവക്ക് നമ്മെ മാറ്റുവാന്‍ സാധിക്കും!  

പ്രാര്‍ത്ഥന: കര്‍ത്താവേ, ഞാന്‍ തളരുമ്പോള്‍ അടിയന്റെ കരങ്ങളെ താങ്ങേണമേ. എന്റെ ജീവിതം കൊണ്ടുള്ള അങ്ങയുടെ ഉദ്ദേശ്യത്തിനായി അങ്ങയുടെ മുമ്പാകെ സമര്‍പ്പിക്കുവാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍  

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?