ആരാണ് യഥാർത്ഥ ബുദ്ധിമാൻ?
B.A. Manakala
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാൺമാൻ, ദൈവം സ്വർഗ്ഗത്തിൽ നിന്നു മനുഷ്യ പുത്രന്മാരെ നോക്കുന്നു (സങ്കീ. 53:2).
എന്റെ മിക്ക പ്രശ്നങ്ങൾക്കും ഗൂഗിൾ അന്വേഷണത്തിലൂടെയാണ് ഞാൻ പരിഹാരം കണ്ടെത്താറുള്ളതു്. പ്രശ്നം എത്ര മാത്രം സങ്കീർണ്ണമാണോ അത്രമാത്രം കഠിനതരമാണ് പരിഹാരവും. 20 പെറ്റാ ബൈററ് വിവരങ്ങൾ കൈകാര്യം ചെയ്യുവാനുള്ള ശേഷി ഗൂഗിളിനുണ്ടെങ്കിലും പലപ്പോഴും ഞാൻ ഒടുവിൽ കുഴഞ്ഞു പോകാറുണ്ട്. മനുഷ്യൻ ഒരു സാമൂഹിക ജീവിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടത് (ഉല്പ : 2 : 18). അവന് നിലനില്പിനു വേണ്ടി പങ്കു വെയ്ക്കുകയും പഠിക്കുകയും വിശ്വസിക്കുയും വേണം. ആദാമിനു ഹവ്വയെക്കൂടാതെ ജീവിക്കുവാനാകുമായിരുന്നില്ല. നമുക്ക് ദൈവത്തെയും മറ്റു മനുഷ്യരെയും വേണം. തങ്ങൾക്കു തന്നെ ജ്ഞാനികളായും തങ്ങൾക്കു തന്നെ വിവേവികളായും തോന്നുന്ന വർക്ക് അയ്യോ കഷ്ടം (യെശ. 5: 21). ദൈവത്തെ സ്‌ഥിരമായി അന്വേഷിക്കുന്നവനാണ് യഥാർത്ഥ ബുദ്ധിമാൻ (സങ്കീ. 53:2)
പ്രാർത്ഥന: കർത്താവേ, എന്റെ നാളുകൾ മുഴുവനും അങ്ങയെ അന്വേഷിപ്പാൻ എന്നെ പഠിപ്പിക്കണമെ.(സങ്കീ. 53:2). ആമേൻ.
Comments
Post a Comment