ദുർബല ഹൃദയം
B. A. Manakala
നിന്ദ എന്‍റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവനും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരിക്കുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കികൊണ്ടിരുന്നു; ആരെയും കണ്ടില്ല താനും (സങ്കീ 69:20).
പൊട്ടുന്നതും പൊട്ടാത്തതുമായ വസ്തുക്കളെക്കുറിച്ച് ആ കൊച്ചു മകൾക്ക് ഒട്ടും അറിവില്ലായിരുന്നു. മുകളിലുള്ള കപ്പുകൾക്കൊപ്പം അവൾ മേശയിൽ വിരിച്ചിരുന്ന തുണിയിൽ പിടിച്ചു വലിച്ചു. കപ്പുകൾ താഴെ വീണ് മുറിയിലാകെ ചിതറി! ബാക്കി കുടുംബാംഗങ്ങൾ ശ്വാസം പിടിച്ചു നിന്നപ്പോൾ, ഈ രംഗം മുഴുവൻ അവൾ വളരെ നന്നായി ആസ്വദിച്ചു!
ഞാൻ വെണ്ണ പോലെ മൃദുവാണ്! ഒരു കപ്പ് പൊട്ടുന്നത് പോലെ നിസ്സാരമായി ഞാൻ തകർന്നു പോകും! അത് മനുഷ്യ ഹൃദയം അല്ലാതെ മറ്റെന്താണ്? ചിലർ വളരെ ധൈര്യശാലികളും ബലമുള്ളവരും ആയിരിക്കാം. എന്നാൽ പൊതുവെ മനുഷ്യ ഹൃദയം എന്ന് പറയുന്നത് ദുർബലവും വളരെ പെട്ടെന്ന് തകരുന്നതുമാണ്. മറ്റുള്ളവരുടെ നിസ്സാരമായ നിന്നയാണ് ദാവീദിന്റെ ഹൃദയത്തെ തകർത്തത് (സങ്കീ. 69:20). ഇവിടെ രസകരമായ മറ്റൊരു കാര്യം എന്ന് പറയുന്നത്, ഒരു ഹൃദയത്തിന് മറ്റൊരു ഹൃദയത്തെ ശക്തിപ്പെടുത്താനും കഴിയും എന്നതാണ്. അതുകൊണ്ടാണ് ദൈവം ആദാമിന് ഒരു തുണയെ സൃഷ്ടിച്ച് ഭൂമിയിൽ കുടുംബം എന്ന സമ്പ്രദായം സ്ഥാപിച്ചത്. കൂടാതെ, സഭ എന്ന് വിളിക്കുന്ന ഒരു വലിയ കൂട്ടായ്മയുടെ ഭാഗമാണ് നമ്മൾ. നമ്മുടെ ഹൃദയം തകർന്നാൽ അത് പൊതുവെ കാണിക്കുന്നത് നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെയും മറ്റുള്ളവരുടെയും ആവശ്യം കൂടുതലായി ഉണ്ട് എന്നാണ്. നമ്മുടെ ഹൃദയം ശക്തമാണെങ്കിൽ അതിനർത്ഥം നമ്മുടെ പിന്തുണയും സഹായവും ആവശ്യമുള്ള മറ്റു പല തകർന്ന ഹൃദയങ്ങളും നമുക്ക് ചുറ്റുമുണ്ടെന്നാണ്.
എനിക്ക് ചുറ്റുമുള്ള തകർന്ന ഹൃദയങ്ങളെ ബലപ്പെടുത്തുവാൻ പര്യാപ്തമായ ഹൃദയമാണോ എനിക്കുള്ളത്?
നമ്മുടെ ഹൃദയം ദുർബലമാണെങ്കിലും, ദൈവം നമ്മോടോപ്പമുള്ളതിനാൽ മറ്റുള്ള ഹൃദയങ്ങളെ ബലപ്പെടുത്തുവാൻ തക്കവണ്ണം നമ്മുടെ ഹൃദയം ബലവും കഴിവുമുള്ളതായി മാറുന്നു!
പ്രാർത്ഥന: കർത്താവേ, എന്നിലൂടെ മറ്റ് പലരും ബലപ്പെടേണ്ടതിനായി ദുർബലമായ അടിയൻ്റെ ഹൃദയത്തെ ദിനം പ്രതി ബലപ്പെടുത്തേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment