സമൃദ്ധി ഒരു കെണിയായി
B. A. Manakala
അവരുടെ മേശ അവരുടെ മുമ്പില്‍ കെണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള്‍ കുടുക്കായും തീരട്ടെ (സങ്കീ 69:22).
"സമ്പത്തിന് പിന്നാലെ ഞാന്‍ പാഞ്ഞപ്പോള്‍, എനിക്ക് ഒരിക്കലും മതിയായില്ല. ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കി ഞാന്‍ എന്റെ കൈവശമുണ്ടായിരുന്നതെല്ലാം വിതരണം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, ഞാന്‍ സമ്പന്നനായിത്തീര്‍ന്നു" ഇപ്രകാരമാണ് വെയ്ന്‍ ഡൈര്‍ (Wayne Dyer) പറഞ്ഞത്.
മുകളില്‍ കൊടുത്തിരിക്കുന്ന വാക്യത്തില്‍ സങ്കീര്‍ത്തനക്കാരന്‍ സമൃദ്ധിയെ ഒരു കെണിയായിട്ടാണ് കാണുന്നത് (സങ്കീ 69:22)! കാരണം പാപത്തിൽ വീണു പോയ ഈ ലോകത്തിൻ്റെ ഒരു ഭാഗവുമാണ് സമൃദ്ധി എന്ന് പറയുന്നത് (സങ്കീ 73:12; ലൂക്കോ 18:25). ശരിയായ കരങ്ങളിലുള്ളതും ശരിയായ കാഴ്ചപ്പാടുള്ളവരുടെയും സമൃദ്ധിയെ മാത്രമേ അനുഗ്രഹം എന്ന് വിളിക്കാന്‍ സാധിക്കു. യഹോവയില്‍ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും (സദൃ 28:25). ലോകത്തിൻ്റെ കാഴ്ചപ്പാടില്‍ ദൈവമക്കള്‍ 'ദരിദ്രര്‍' ആണെങ്കിലും, അവരുടെ ശ്രദ്ധ ദൈവത്തില്‍ ആയതിനാല്‍ അവര്‍ സമ്പന്നരത്രേ.
സ്വര്‍ഗ്ഗീയ വീക്ഷണത്തില്‍ എത്ര സമ്പന്നനാണ് ഞാന്‍?
യഥാര്‍ത്ഥ സമൃദ്ധി എന്നു പറയുന്നത് നിങ്ങള്‍ക്ക് എന്തെല്ലാം ഉണ്ട് എന്നതല്ല, മറിച്ച് നിങ്ങള്‍ എത്രമാത്രം കൊടുക്കുന്നു എന്നതാണ്!
പ്രാര്‍ത്ഥന: കര്‍ത്താവേ, അങ്ങ് ആഗ്രഹിക്കുന്നതു പോലെ സമ്പന്നനാകുവാന്‍ അടിയനെ ഇടയാക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Amen
ReplyDelete