നിങ്ങളുടെ വൈരികളെ സ്നേഹിപ്പിന്‍

B. A. Manakala

അങ്ങയുടെ ക്രോധം അവരുടെ മേല്‍ പകരേണമേ. അങ്ങയുടെ ഉഗ്ര കോപം അവരെ പിടിക്കുമാറാകട്ടെ (സങ്കീ 69:24).

യേശുവിന്റെ സ്ഥാനത്ത് ഞാനായിരുന്നു ക്രൂശിലായിരുന്നതെങ്കില്‍, എനിക്ക് എന്നെ ക്രൂശിക്കുന്ന ആരോടെങ്കിലും അല്‍പം സ്നേഹമുണ്ടായിരുന്നു എങ്കില്‍, ഒരു പക്ഷേ എന്‍റെ പ്രാര്‍ത്ഥന ഏതാണ്ട് ഇപ്രകാരമായിരുന്നേനെ , 'പിതാവേ, ഈ ക്രൂരരോട് ക്ഷമിക്കേണമേ....!' എന്നാല്‍ യേശുവിന്റെ പ്രാര്‍ത്ഥന തൻ്റെ വൈരികളോടുള്ള യഥാര്‍ത്ഥ സ്നേഹത്തെ കാണിക്കുന്നതാണ്‌: 'പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ.'  

ഒരു പക്ഷേ പഴയ നിയമ അടിസ്ഥാനത്തില്‍ ഇപ്രകാരം തന്റെ വൈരികളെ ശപിച്ച് പ്രാര്‍ത്ഥിക്കാനുള്ള അവകാശം ദാവീദിന്‌ ഉണ്ടായിരുന്നിരിക്കാം (സങ്കീ 69:22-28). എന്നാല്‍ ഇന്ന് ഇപ്രകാരമൊരു പ്രാര്‍ത്ഥന എനിക്ക് പ്രാര്‍ത്ഥിക്കേണ്ടി വന്നാല്‍ അതിനര്‍ത്ഥം ഞാനൊരു യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല എന്നാകുന്നു. നമ്മുടെ വൈരികളെ സ്നേഹിപ്പാനും നമ്മെ ശപിക്കുന്നവരെ അനുഗ്രഹിപ്പാനുമാണ്‌ യേശു ക്രിസ്തു നമ്മെ പഠിപ്പിച്ചത് (ലൂക്കോ 6:28). നമ്മുടെ യഥാര്‍ത്ഥ വൈരിയായ സാത്താനെതിരെ നിന്നു കൊണ്ട്, മനുഷ്യരോടൊപ്പം നിൽക്കുക.  

യേശു ക്രിസ്തു ചെയ്തതു പോലെ ഞാനും എന്‍റെ വൈരികളെ അനുഗ്രഹിക്കാറുണ്ടോ?

മനുഷ്യരുടെ അധാര്‍മ്മിക പ്രവര്‍ത്തികളെയല്ല, മറിച്ച് എപ്പോഴും മാനവജാതിയെ സ്നേഹിപ്പിന്‍!

പ്രാര്‍ത്ഥന: കര്‍ത്താവേ, സാത്താനല്ലാതെ എനിക്കൊരു വൈരി ഉണ്ടാകരുതേ. ആമേന്‍

 

(Translated from English to Malayalam by R. J. Nagpur)

Comments

  1. ഇപ്പോൾ വിശ്വാസികളുടെ ഇടയിൽ ഇല്ലാത്ത ഒരു അപൂർവ വികാരം

    ReplyDelete

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?