അവരുടെ പേരുകള്‍ മായിച്ചുകളയാനോ?
B. A. Manakala
ജീവന്റെ പുസ്തകത്തില്‍ നിന്നും അവരെ മായിച്ചു കളയേണമേ; നീതിമാന്മാരോടു കൂടെ അവരെ എഴുതരുതേ (സങ്കീ 69:28).
ഒരു വിനോദയാത്രയ്ക്കിടെ ഞങ്ങൾ ഒരു പ്രത്യേക സവാരിക്ക് പോകാൻ തീരുമാനിച്ചു. ഞങ്ങൾ നാലു പേരുണ്ടായിരുന്നു, ആ സവാരിക്ക് മൂന്ന് സീറ്റുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഞങ്ങളിൽ ഒരാൾ, അദ്ദേഹത്തിന് പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, 'ഞാൻ വരുന്നില്ല, നിങ്ങള്‍ മൂന്ന് പേരും പൊയ്ക്കൊള്ളു' എന്ന് സ്വമേധയാ പറഞ്ഞു.
തന്‍റെ വൈരികളുടെ പേരുകള്‍ ജീവൻ്റെ പുസ്തകത്തില്‍ നിന്നും മായിച്ചു കളയാന്‍ വേണ്ടിയാണ് ദാവീദ് ഈ വാക്യത്തില്‍ പ്രാര്‍ത്ഥിക്കുന്നത് (സങ്കീ 69:28)! യിസ്രായേലിലെ ചരിത്ര രേഖകള്‍ എഴുതി സൂക്ഷിക്കുന്ന പുസ്തകത്തെ (യെഹെ 13:9) ക്കുറിച്ച് ആയിരിക്കാം ദാവീദ് ഇവിടെ പറയുന്നത്. മരിച്ചു പോകുന്നവരുടെ പേരുകള്‍ ആ പുസ്തകത്തില്‍ നിന്നും മായിച്ചു കളഞ്ഞിരുന്നു.
കൂടുതല്‍ പേരുകള്‍ ജീവൻ്റെ പുസ്തകത്തില്‍ കൂട്ടിച്ചേര്‍ക്കേണം എന്നാണ് നാം ആഗ്രഹിക്കുന്നത് (വെളി 3:5). മോശെ നയിച്ചു കൊണ്ടു വന്ന ജനത്തിൻ്റെ പാപങ്ങളെ പൊറുക്കാന്‍ കഴിയുന്നില്ലെങ്കില്‍ തൻ്റെ പേര് ജീവൻ്റെ പുസ്തകത്തില്‍ നിന്നും മായിച്ചു കളയാനായി ഒരിക്കല്‍ മോശെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു (പുറ 32:32)! തൻ്റെ ചാര്‍ച്ചക്കാരായ സഹോദരങ്ങള്‍ക്കു വേണ്ടി ക്രിസ്തുവിനോട് വേറുവിട്ടു ശാപഗ്രസ്ഥനാകുവാന്‍ പൗലോസും ആഗ്രഹം പ്രകടിപ്പിച്ചു (റോമ 9:3)! മോശെയും പൗലോസും ഇവിടെ പ്രകടിപ്പിക്കുന്ന ആത്മീക പക്വതയിലേക്ക് എത്തുവാന്‍ ഞാനും വാഞ്ചിക്കുന്നു. ആരുടെയും പേരുകള്‍ ദൈവം തൻ്റെ ജീവപുസ്തകത്തില്‍ നിന്നും മായിച്ചു കളയില്ല. എന്നെ രക്ഷിപ്പാന്‍ യേശു ചെയ്തതു പോലെ, എന്‍റെ ജീവനെ മറ്റുള്ളവര്‍ക്കായി വെടിയുവാന്‍ ഞാന്‍ തയ്യാറാണോ?
ജീവന്റെ പുസ്തകത്തിലേക്ക് കൂടുതല്‍ പേരുകളെ കൂട്ടിച്ചേര്‍ക്കേണ്ടതിനായി കഠിനാധ്വാനം ചെയ്യുവിന്‍; ഭൂമിയിലെ രേഖകളെ കുറിച്ച് ഭാരപ്പെടുകയേ വേണ്ട!
പ്രാര്‍ത്ഥന: കര്‍ത്താവേ, ഭൗമിക രേഖകളെക്കാള്‍ ഉപരി സ്വര്‍ഗ്ഗത്തിലെ രേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിപ്പാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Well said
ReplyDelete