അപ്പോൾ ഞാൻ സ്തുതിക്കും!
B. A. Manakala
ഞാന്‍ പാട്ടോടെ ദൈവത്തിന്‍റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ ദൈവത്തെ മഹത്വപ്പെടുത്തും (സങ്കീ 69:30).
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ വീട്ടിലെ പണികള്‍ ചെയ്യാനായി മാതാപിതാക്കളായ ഞങ്ങള്‍ അവര്‍ക്ക് ആവേശമുണര്‍ത്തുന്നതായ പല തരം സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ട്. മൂല്യനിര്‍ണ്ണയവും സമാനദാനങ്ങളും സാധാരണ ആഴ്ചയുടെ അവസാനമാണ് നടക്കാറുള്ളത്. പ്രതിഫലം കൈപ്പറ്റിക്കഴിഞ്ഞാല്‍ അത് തുടര്‍ന്നുള്ള ആഴ്ചയിലേക്കുള്ള പ്രോത്സാഹനമായി മാറും.
വേദനയില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും നമ്മെ രക്ഷിച്ചത് കൊണ്ട് ദാവീദിനെ പോലെ നാമും ദൈവത്തെ സ്തുതിച്ചേ മതിയാകു (സങ്കീ 69:30). പലപ്പോഴും ദൈവം നമുക്കായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കായി ദൈവത്തെ സ്തുതുപ്പാന്‍ മറ്റുള്ളവര്‍ നമ്മെ ഓര്‍പ്പിക്കേണ്ടതായും വരാറുണ്ട്. ദൈവം നമുക്കായി ഈ ഭൂമിയില്‍ ചെയ്ത കാര്യങ്ങള്‍ സ്തുതിക്ക് യോഗ്യമാകയാല്‍ ഓരോ നിമിഷവും ദൈവത്തെ സ്തുതിപ്പാനായി നാം ശീലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആയതിനാല്‍, നാം ദൈവത്തെ സ്തുതിക്കുന്നത് ഒരിക്കലും നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ ദൈവം ചെയ്ത കാര്യങ്ങളെ ആശ്രയിച്ചാകരുത്.
എന്‍റെ വ്യക്തിപരമായ ജീവിതത്തില്‍ ദൈവം ചെയ്ത നല്ല കാര്യങ്ങള്‍ക്ക് മാത്രമല്ലാതെ എപ്രകാരമാണ് ഞാന്‍ എപ്പോഴും ദൈവത്തെ സ്തുതിക്കുന്നത്?
നമുക്കായുള്ള ദൈവിക പ്രവൃത്തി നിബന്ധനാതീതമാണ്; എന്നാല്‍ മനുഷ്യരായ നമ്മുടെ പ്രവൃത്തികള്‍ സാധാരണയായി നിബന്ധനാധീനമാണ്!
പ്രാര്‍ത്ഥന: കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നത് ഒരിക്കലും നില്‍ക്കാതിരിക്കാനായി അങ്ങ് ചെയ്ത നല്ല കാര്യങ്ങളെ കാണ്മാന്‍ അടിയന്‍റെ കണ്ണുകളെ തുറക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment