ഇത് ദൈവത്തിന്‌ പ്രസാദകരമാകും

B. A. Manakala

അതു യഹോവയ്ക്കു കാളയെക്കാളും കൊമ്പും കുളമ്പമുള്ള മൂരിയെക്കാളും പ്രസാദകരമാകും (സങ്കീ 69:31).   

ഒരിക്കല്‍ ഞാനും എന്‍റെ ഒരു സ്നേഹിതനും കൂടി ഒരു വീട്ടില്‍ അതിഥികളായി ഭക്ഷണം കഴിക്കുകയായിരുന്നു. എന്‍റെ സ്നേഹിതന് അധികം താല്പര്യമില്ലാത്ത ഒരു ഭക്ഷണ പദാര്‍ത്ഥം അതില്‍ ഉണ്ടായിരുന്നു. അദ്ദേഹം മറ്റുള്ള ഭക്ഷണങ്ങള്‍ ആസ്വദിച്ച് കഴിക്കുന്നതിനായി തനിക്ക് ഇഷ്ടമല്ലാത്തത് ആദ്യമേ തന്നെ കഴിച്ചു തീര്‍ത്തു. എന്നാല്‍ ആതിഥേയന്‍ എന്‍റെ സ്നേഹിതന്‌ ആ ഭക്ഷണ പദാര്‍ത്ഥം വളരെ ഇഷ്ടപ്പെട്ടു എന്ന് കരുതി അത് കൂടുതല്‍ വിളമ്പിക്കൊടുത്തു.

തന്‍റെ പാട്ടും, പുകഴ്ചയും, ആരാധനയും, നന്ദി പ്രകടനവുമാണ്‌ ദൈവത്തെ പ്രസാദിപ്പിച്ചത് എന്നുള്ള ഉത്തമ ബോധ്യം ദാവീദിനുണ്ടായിരുന്നു (സങ്കീ 69: 30-31). ദൈവത്തിന്‌ താലപര്യമില്ലാത്തത് നാം തുടര്‍ച്ചയായി കൊടുത്തു കൊണ്ടിരിക്കുന്നത് എന്‍റെ സ്നേഹിതന്‌ ഇഷ്ടമില്ലാത്ത ഭക്ഷണപദാര്‍ത്ഥം വീണ്ടും  വിളമ്പിയതിന്‌ തുല്യമാണ്! നമ്മുടെ ഹൃദയത്തിൻ്റെ അടിസ്ഥാനപരമായ ഗുണങ്ങളായ -  പെരുമാറ്റം, ആത്മാര്‍ത്ഥത, സ്നേഹം തുടങ്ങിയവയാണ്‌ ഒരു വഴിപാടില്‍ ദൈവം അന്വേഷിക്കുന്നത്. എല്ലാ വഴിപാടുകളും ദൈവം അംഗീകരിക്കണമെന്നില്ല! ഈ സമയത്ത് കയീനെ പറ്റി ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും (ഉല്പ 4:5).     

എന്താണ് ദൈവത്തെ പ്രസാദിപ്പിക്കുന്നത് എന്ന് എനിക്കറിയാമോ? ഞാന്‍ അര്‍പ്പിക്കുന്ന വഴിപാടില്‍ വാസ്തവമായും ദൈവം പ്രസാദിക്കുന്നുണ്ടോ?

ദൈവത്തിനായുള്ള എന്‍റെ വഴിപാട് അര്‍ത്ഥവത്താകണമെങ്കില്‍ അത് വാസ്തവമായും ദൈവത്തിന്‌ പ്രസാദകരമായിരിക്കണം!

പ്രാര്‍ത്ഥന: കര്‍ത്താവേ, അങ്ങയുടെ ഹൃദയത്തെ മനസ്സിലാക്കി അങ്ങേക്ക് പ്രസാദകരമായ വഴിപാടര്‍പ്പിക്കുവാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?