സൗമ്യതയുള്ളവർ ദൈവത്തെ കാണും

B. A. Manakala

സൗമ്യതയുള്ളവർ ദൈവത്തെ കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരെ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ (സങ്കീ 69:32).

വളരെ ഒച്ചപ്പാടുണ്ടാക്കി കൊണ്ടിരുന്ന ഒരു ക്ലാസ്സിലേക്ക് ജനാല വഴി പ്രിസിപ്പാൾ ഒളിഞ്ഞ് നോക്കി. ആരോ ഒളിഞ്ഞു നോക്കുന്നതായി ഒരു കുട്ടി കണ്ടു എങ്കിലും അതത്ര കാര്യമാക്കിയില്ല. എന്നാൽ പ്രിൻസിപ്പാൾ നോക്കുന്നു എന്ന് കണ്ട മറ്റ് രണ്ട് കുട്ടികൾ വളരെ ശാന്തരാകയും മറ്റ് കുട്ടികൾക്ക് പ്രിസിപ്പാൾ നോക്കുന്നു എന്നുള്ള മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.  

സൗമ്യതയുള്ളവർക്ക് മാത്രമേ ദൈവത്തെ കാണ്മാൻ സാധിക്കൂ എന്ന് ദാവീദ് തിരിച്ചറിഞ്ഞതായി ഈ വാക്യത്തിലൂടെ (സങ്കീ 69:32) മനസ്സിലാകും.ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതി സൗമ്യനായിരുന്നു മോശെ (സംഖ്യ 12:3)! മോശെ അല്ലാതെ യഹോവയെ അഭിമുഖമായി അറിഞ്ഞ വേറൊരു മനുഷ്യനും ബൈബിളിൽ ഇല്ല (ആവർ 34:12)!

നാം കൂടുതൽ സൗമ്യതയുള്ളവരാകുമ്പോൾ നമുക്ക് കൂടുതൽ നന്നായി ദൈവത്തെ അറിയുവാൻ സാധിക്കും; ദൈവത്തെ കൂടുതലായി അറിയുന്തോറും നാം കൂടുതൽ സൗമ്യതയുള്ളവരയി മാറും! വളരെ ആശ്ചര്യാജനകമായ ഒരു ബന്ധമാണത്! നാം പ്രകടിപ്പിക്കുന്ന സൗമ്യതയാണ്  ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെ അളക്കുവാൻ മറ്റുള്ളവർ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗ്ഗങ്ങളിൽ ഒന്ന്.  

എപ്രകാരമാണ് ഞാൻ ദൈവത്തെ കാണുന്നത് കൂടാതെ അത് എന്നിൽ എന്ത് സ്വാധീനമാണ് കൊണ്ടു വരുന്നത്?

ദൈവത്തെ ഞാൻ കാണുന്നു എന്ന് അവകാശപ്പെടുകയും അതേ സമയം ഞാൻ കൂടുതൽ സൗമ്യതയുള്ള വ്യക്തിയായി തീരുന്നുമില്ലാ എങ്കിൽ ദൈവത്തെ കാണുന്നു എന്ന് ഞാൻ പറയുന്നത് കള്ളം ആകുന്നു!

പ്രാർത്ഥന: കർത്താവേ, പ്രതിദിനം വാസ്തവമായി അങ്ങയെ നന്നായി കാണുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?