ദരിദ്രരുടെ നിലവിളി
B. A. Manakala
യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തൻ്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല (സങ്കീ 69:33).
ഉപജീവനത്തിനായി ഭാരത സർക്കാരിൻ്റെ സഹായം വേണ്ടി വരുന്ന ജന സമൂഹത്തെ തരംതിരിക്കുന്നതിനായുള്ള ഒരു അളവുകോലാണ് 'ദാരിദ്ര്യരേഖ' എന്ന് പറയുന്നത്. ഭാരത ജനസംഖ്യയുടെ 25% ആളുകളും 'ദാരിദ്ര്യരേഖ' യുടെ താഴെയാണ് കഴിയുന്നത്.
യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു (സങ്കീ 69:33). ധനികർക്കും ദരിദ്രർക്കും തമ്മിൽ സമാനമായ ഒരു കാര്യമുണ്ട് – ഇരുവരുടെയും സൃഷ്ടിതാവ് ദൈവമാണ് (സദൃ 22:2). ആയതിനാൽ, ദൈവം അനുവദിക്കുന്നതിനാലത്രേ ഈ രണ്ട് തരത്തിലുള്ള സമൂഹങ്ങളും നിലനിൽക്കുന്നത്. ദരിദ്രർക്കും പീഡിതർക്കുമായുള്ള ദൈവത്തിൻ്റെ പ്രത്യേക കരുതൽ വചനത്തിലുടനീളം വളരെ വ്യക്തമാണ് (സങ്കീ 140:12); എന്നാൽ, ദൈവം നമ്മുടെ പ്രാർത്ഥനകളെ ചെവിക്കൊള്ളേണ്ടതിനായി നമുക്ക് ദരിദ്രരാകേണ്ട ആവശ്യമില്ല.
ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ആത്മീക ഭോജനത്തിനായുള്ള വിശപ്പ് സദാ തിരിച്ചറിയുവാൻ സാധിക്കും. ആത്മാവിൽ ദരിദ്രരായിരിക്കുക (മത്താ 5:3) എന്നത് ഒരു നല്ല ആത്മീക പക്വതയിലേക്ക് വളരുവാനുള്ള നമ്മുടെ വാഞ്ചയല്ലാതെ മറ്റൊന്നുമല്ല. ആത്മീകമായി നാം എത്രയും അനുഗ്രഹിക്കപ്പെട്ടവരാണെങ്കിലും, പരിപൂർണ്ണരാകുന്നതിൽ നിന്നും വളരെ ദൂരെയാണ് നാം.
എൻ്റെ ആത്മീക ആവശ്യങ്ങൾക്കായി ഞാൻ ഒരു ദരിദ്രനെപ്പോലെ കരയാറുണ്ടോ?
നമ്മുടെ ആത്മീകവും ശാരീരികവുമായ ആവശ്യങ്ങളെ തിരിച്ചറിയുന്ന ഒരേയൊരു 'വ്യക്തി' മാത്രമേയുള്ളു; അവനോട് നമുക്ക് നിലവിളിക്കാം.
പ്രാർത്ഥന: കർത്താവേ, ദരിദ്രരുടെ നിലവിളിയെ കേൾപ്പാൻ തക്കവണ്ണമുള്ള കാതുകളെ അടിയനും നൽകേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen
ReplyDelete