ആകാശവും ഭൂമിയും സ്തുതിക്കുന്നു!
B. A. Manakala
ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും കർത്താവിനെ സ്തുതിക്കട്ടെ (സങ്കീ 69:34).
ഓൺലൈൻ വഴി അടുത്തയിടെ ഞാൻ ഒരു മേശ വാങ്ങുകയുണ്ടായി. ലഭിച്ചതിന് ശേഷം അതിനെ ഉപയോഗിക്കാനായി കൂട്ടിച്ചേർക്കണമായിരുന്നു. വളരെ കുറഞ്ഞ നിരക്കിൽ അതിനെ കൂട്ടിച്ചേർത്ത് തരാം എന്ന് കമ്പനിക്കാർ പറഞ്ഞുവെങ്കിലും അതിനെ തന്നെത്താൻ കൂട്ടിച്ചേർക്കുന്നതിൽ ഞാൻ അത്യന്തം ആകാംക്ഷഭരിതനായിരുന്നു. വളരെ മണിക്കൂറുകൾ എടുത്തു എങ്കിലും, പണി പൂർത്തീകരിച്ചപ്പോപ്പോൾ എനിക്ക് വളരെയധികം ആനന്ദമുണ്ടായി.
ദൈവത്തിൻ്റെ സകല സൃഷ്ടികളും ദൈവത്തെ മഹത്വപ്പെടുത്തുന്നു (സങ്കീ 69:34)! എന്നാൽ ജീവനില്ലാത്ത വസ്തുക്കൾ എപ്രകാരമാണ് ദൈവത്തെ സ്തുതിക്കുന്നത്? ആദിയിൽ ദൈവം സകലത്തെയും സൃഷ്ടിച്ചപ്പോൾ ഓരോ ദിവസത്തിൻ്റെ അവസാനവും താൻ സൃഷ്ടിച്ചത് നല്ലത് എന്ന് ദൈവം കണ്ടു. താൻ ചെയ്തതിൽ എല്ലാം ദൈവത്തിന് ആനന്ദം ലഭിച്ചു. കല്ലുകൾ ആർത്തുവിളിക്കുന്ന കാര്യത്തെക്കുറിച്ച് യേശു ക്രിസ്തു ഒരിക്കൽ പറയുകയുണ്ടായി (ലൂക്കോ 19:40).
ദൈവത്തിൻ്റെ സൃഷ്ടി എന്ന നിലക്ക് നമുക്ക് സദാ ദൈവത്തെ സ്തുതിക്കേണ്ടതുണ്ട്. ജീവനില്ലാത്ത സൃഷ്ടിയിൽ നിന്നും വ്യത്യസ്തമായി പലപ്പോഴും ദൈവത്തെ സ്തുതിക്കുന്ന കാര്യത്തിൽ നാം ഉപേക്ഷ വിചാരിക്കാറുണ്ട്.
ദൈവത്തെ സ്തുതിക്കുന്ന കാര്യത്തിൽ ഞാൻ എപ്രകാരമുണ്ട്?
ദൈവത്തിൻ്റെ സകല സൃഷ്ടികളും ഒരു ഓർമ്മപ്പെടുത്തലുകളുമില്ലാതെ ദൈവത്തെ സ്തുതിക്കുന്നു; എന്നാൽ നമുക്ക് ദൈവത്തെ സ്തുതിക്കാനായി പലപ്പോഴും ഓർമ്മപ്പെടുത്തലിൻ്റെ ആവശ്യമുണ്ട്!
പ്രാർത്ഥന: കർത്താവേ, അങ്ങയുടെ ബാക്കി സൃഷ്ടികൾക്കുമൊപ്പം അങ്ങയെ സ്തുതിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment