സ്നേഹവും അനുസരണവും

B. A. Manakala

തന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; തന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും (സങ്കീ 69:36).

പാചകം ചെയ്യുന്നതിനോട് വലിയ താല്പര്യമുള്ള വ്യക്തിയല്ല ഞാൻ! എന്നാൽ, ഞാൻ എന്റെ കുടുംബത്തെ സ്നേഹിക്കുന്നതിനാലും കൂടാതെ എന്റെ കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവിടേണ്ടതിനുമായി ആഴ്ചയിൽ ഒരിക്കൽ അടുക്കളയിൽ കയറി ഞാൻ പാചകം ചെയ്യാറുണ്ട്. എന്റെ ഭാര്യക്കും മകൾക്കും പാചകം ചെയ്യുന്നത്  വളരെ താല്പര്യമാണ്. അവർ എന്ത് പാചകം ചെയ്താലും വളരെ സന്തോഷപൂർവ്വം ഞാൻ ഭക്ഷിക്കുന്നതു കൊണ്ട്, കൂടുതൽ പാചകം ചെയ്യാനായി അത് അവരെ ഉത്സാഹിപ്പിക്കാറുണ്ട്! ഞങ്ങൾ ഒരുമിച്ചുള്ള സമയം വളരെ വിലയേറിയതും സന്തോഷഭരിതവുമാണ്. ദൈവത്താൽ സ്ഥാപിക്കപ്പെട്ട എത്ര അനുഗ്രഹിക്കപ്പെട്ട ഒരു ബന്ധമാണ് നമുക്ക് ഈ ഭൂമിയിൽ ഉള്ളത്!

സ്നേഹവും അനുസരണവും ഒരുമിച്ച് പോകുന്നവയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സ്നേഹത്തിന്റെ അഭാവമാണ് അനുസരണക്കേടിന്റെ ഏറ്റവും പ്രധാന കാരണം. ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധം സ്നേഹത്താൽ ബന്ധിതമാണെങ്കിൽ അതിനോടൊപ്പം സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയ ജയം (ഗലാ 5:22) എന്നിവ കൂടി  ഉണ്ടായിരിക്കും.

ദൈവത്തെ സ്നേഹിക്കുന്നവർക്കുള്ള അവകാശത്തെയും സുരക്ഷയെയും കുറിച്ചാണ് ദാവീദ്‌ ഇവിടെ (സങ്കീ 69:36) സംസ്സാരിക്കുന്നത്. ദൈവത്തോടും മനുഷ്യരോടുമുള്ള  നമ്മുടെ സ്നേഹം വർദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദൈവത്തോടും മനുഷ്യരോടുമുള്ള  നിങ്ങളുടെ സ്നേഹം എപ്രകാരമാണ് വർദ്ധിക്കുന്നത്?

ദൈവിക സ്നേഹത്തിൽ വളരുക എന്നതാണ് മറ്റുള്ളവർക്കായി കൂടുതൽ സ്നേഹവും ബഹുമാനവും നിലനിർത്താനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗം!

പ്രാർത്ഥന: കർത്താവേ, അങ്ങയോടും മറ്റുള്ളവരോടുമുള്ള അടിയന്റെ സ്നേഹം സത്യസന്തമായിരിപ്പാൻ ഇടയാക്കേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?