ദൈവം ഉന്നതൻ തന്നെ!

B. A. Manakala

അങ്ങയെ അന്വേഷിക്കുന്നവരൊക്കെയും അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; അങ്ങയുടെ രക്ഷയെ ഇഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്ന് എപ്പോഴും പറയട്ടെ (സങ്കീ 70:4).

ഭാരതത്തിലെ ഒരു നല്ല ശതമാനം ക്രിക്കറ്റ് പ്രേമികളും ആർത്തുവിളിക്കുന്ന ഒരു പ്രസിദ്ധമായ മുദ്രാവാക്യമാണ് 'ക്രിക്കറ്റ് ഞങ്ങളുടെ മതമാണ്' (Cricket is our religion) എന്നത്. ക്രിക്കറ്റ് കളിയെ ആഴമായി സ്നേഹിക്കുകയും അത് ഭ്രാന്തായി മാറുകയും ചെയ്യുന്നവർ ഇപ്രകാരമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കാറുണ്ട്.

'എനിക്ക് വാട്സാപ്പ് ചെയ്യൂ,' 'ഞാൻ തിരക്കിലാണ്,' 'എന്റെ മൊബൈൽ ഫോൺ,' 'വരുവിൻ നമുക്ക് ഉല്ലസിക്കാം,' 'എനിക്കൊരു ജോലി ലഭിച്ചു' ഇവയിൽ ചിലതിനെ നമ്മുടെ മുദ്രാവാക്യങ്ങളായി പരിഗണിക്കുവാൻ സാധിക്കുമോ? നാം എന്താണോ കൂടുതലായി സംസാരിക്കുന്നത് അതിൽ നിന്നും നമ്മുടെ ജീവിതത്തിൻ്റെ പ്രധാന ഉദ്ദേശ്യം വളരെ വ്യക്തമായിരിക്കും.

ദൈവത്തെ വാസ്തവമായി സ്നേഹിക്കുന്നവരുടെ ഏറ്റവും ഉത്തമമായ മുദ്രാവാക്യം എന്ന് പറയുന്നത് 'ദൈവം ഉന്നതൻ തന്നെ' എന്നുള്ളതായിരിക്കും. നാം ഈ മുദ്രാവാക്യത്തെ നമ്മളാൽ കഴിയുന്നിടത്തോളം ആവർത്തിച്ചു കൊണ്ടിരുന്നാൽ അത് നമ്മുടെ ജീവിതത്തേയും  നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതത്തേയും നിശ്ചയമായും സ്വാധീനിക്കും.

കഴിഞ്ഞ ഒരാഴ്ചയെ പറ്റി ഞാൻ ചിന്തിച്ചാൽ, എന്തെല്ലാമായിരുന്നിരിക്കണം എന്റെ മുദ്രാവാക്യങ്ങൾ?

നമുക്ക് തന്നെ നമ്മുടേതായ മുദ്രാവാക്യത്തെ തിരഞ്ഞെടുത്ത് തീരുമാനിക്കുവാനും അതിനെ നമ്മളാൽ കഴിയുന്നിടത്തോളം ആർത്തുവിളിക്കുവാനും സാധിക്കും!

പ്രാർത്ഥന: കർത്താവേ, അങ്ങയെ പ്രീതിപ്പെടുത്തുന്നതായ ഒരു മുദ്രാവാക്യം  എപ്പോഴും ഉയർത്തിപ്പിടിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?