എളിയവനോ അതോ ദരിദ്രനോ?
B. A. Manakala
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്‍റെ അടുക്കല്‍ വേഗം വരേണമേ; അങ്ങ് തന്നേ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ (സങ്കീ 70:5).
മുപ്പത്തെട്ടു വര്‍ഷങ്ങളായി അസുഖം ബാധിച്ച ഒരു മനുഷ്യന്‍ ബേഥെസ്ദാ എന്ന കുളത്തിനരികെ കിടന്നിരുന്നു. കുളം കലങ്ങിക്കഴിയുമ്പോള്‍ ആദ്യം കുളത്തിലിറങ്ങുന്ന വ്യക്തി സൗഖ്യം പ്രാപിച്ചിരുന്നു. യേശു അതു വഴി കടന്നു പോയപ്പോള്‍ ആ അസുഖം ബാധിച്ച വ്യക്തിയോട് "നിനക്ക് സൗഖ്യമാകാന്‍ മനസ്സുണ്ടോ?" എന്ന് ചോദിച്ചു.
ദരിദ്രനാകാന്‍ ഒരു കാരണവും എളിയവനാകാന്‍ (ആവിശ്യങ്ങളുള്ളവൻ) മറ്റൊരു കാരണവും. സൗഖ്യമാകാന്‍ മനസ്സുള്ളതു (ആവിശ്യമുള്ളതു) കൊണ്ടായിരുന്നു കുളത്തിനരികെ ആ വ്യക്തി കിടന്നത്. യേശു ആ ചോദ്യം എന്തിന് ചോദിച്ചു എന്നത് എന്നില്‍ ആശ്ചര്യം ഉളവാക്കുന്നു. ഒരു പക്ഷേ ആ വ്യക്തി വര്‍ഷങ്ങളായി അവിടെ കിടന്നു നിരാശിതനും ആശയറ്റവനും ആയി തീര്‍ന്നത് കൊണ്ടാകാം.
നാം നമ്മുടെ വര്‍ത്തമാന കാല ജീവിതം കൊണ്ട് സംതൃപ്തരാണെങ്കില്‍ ഒരു പക്ഷെ ഇനി ആവശ്യങ്ങളൊന്നുമില്ലായിരിക്കാം. വാസ്തവത്തില്‍, ഭൗതിക കാഴ്ചപ്പാടില്‍ നോക്കിയാല്‍ നമ്മുടെ ആവശ്യങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. എന്നാല്‍ ആത്മീക വീക്ഷണത്തില്‍ നോക്കിയാല്‍ പലപ്പോഴും നാം നിശ്ചലരായി തീരാറുണ്ട്. ആത്മീകമായി നാം കൂടുതല്‍ പ്രാപിക്കുന്നവരും അതുപോലെ കൂടുതല്‍ കൊടുക്കുന്നവരുമായി തീരാനുമാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.
നിങ്ങള്‍ ദരിദ്രനോ അതോ ആവിശ്യമുള്ളവനോ?
ദരിദ്രനെക്കാളും ആവിശ്യബോധമുള്ളവന് സഹായം വളരെ സമീപമാണ്!
പ്രാര്‍ത്ഥന: കര്‍ത്താവേ, ആത്മീകമായി ഒരിക്കലും സംതൃപ്തനാകാതെ, എപ്പോഴും കൂടുതല്‍ ആവശ്യക്കാരനായിരിപ്പാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment