എന്തിനാണ് ഞാൻ ദൈവത്തിൻ്റെ അടുക്കൽ ചെല്ലുന്നത്?
B. A. Manakala
യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; ഞാൻ ഒരു നാളും ലജ്ജിച്ചു പോകരുതേ (സങ്കീ 71:1).
പത്ത് വർഷങ്ങൾക്ക് മുൻപ് ഫോൺ വിളിക്കാൻ വേണ്ടി മാത്രമേ ഞാൻ ഫോൺ ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ ഇന്ന് അത് കൂടാതെ മറ്റ് പല കാര്യങ്ങൾക്കും വേണ്ടിയും ഞാൻ ഫോൺ ഉപയോഗിക്കുന്നു: ബൈബിൾ വായിക്കാനും, എന്റെ പ്രാർത്ഥനാ വിഷയങ്ങൾ കുറിക്കുവാനും, വായിക്കാനും, വാർത്തകൾ കാണാനും കേൾക്കാനും, സമയം പോക്കിനും, വാഹനം ഓടിക്കുമ്പോൾ വഴികാട്ടിയായും, കാൽക്കുലേറ്ററായും, ക്യാമറയായും, റിക്കോർഡറായും ഇത്യാദികൾക്കായി. ചുരുക്കത്തിൽ, എന്റെ കമ്പ്യൂട്ടറിൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എന്റെ ഫോണുപയോഗിച്ച് ചെയ്യുവാൻ സാധിക്കും!
ദൈവത്തെ അറിയുന്നതു കൊണ്ടുണ്ടാകുന്ന പല ഗുണങ്ങളെക്കുറിച്ചാണ് ഈ സങ്കീർത്തനം പറയുന്നത്: സംരക്ഷണം, വിടുതൽ, ലജ്ജയില്ലായ്മ ഇത്യാദി. സത്യ ദൈവത്തെ അറിയുന്നതു കൊണ്ട് നമുക്ക് ചില നേട്ടങ്ങൾ ലഭിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ അതിനെ കുറിച്ച് കേട്ടിട്ടുമുണ്ടാകാം. ഒരു ദിവസം സ്വർഗ്ഗത്തിൽ എത്തിച്ചേരും വരെ, ദൈവത്തെ അറിയുന്നതു കൊണ്ടുണ്ടാകുന്ന എല്ലാ ഗുണങ്ങളും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ദൈവത്തിൽ നിന്നും ലഭിക്കുന്ന താൽക്കാലിക അനുഗ്രഹങ്ങളിൽ മാത്രം സംതൃപ്തരാകാതെ, നിത്യമായതിൽ നമുക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
കാണുന്നത് നേടാനാണോ അതോ കാണാത്തത് നേടാനാണോ ഞാൻ ദൈവത്തിൻ്റെ അടുക്കൽ ചെല്ലുന്നത്?
നമുക്കായുള്ള ദൈവിക അനുഗ്രഹങ്ങൾ അനവധിയാണ്; നിർഭാഗ്യവശാൽ നാം അതിൽ ചിലത് മാത്രമേ ആഗ്രഹിക്കാറുള്ളു!
പ്രാർത്ഥന: കർത്താവേ, ഞാൻ ചോദിക്കുവാൻ ആഗ്രഹിക്കുന്നതിലും ഉപരിയായി അങ്ങ് നൽകുവാൻ ഉദ്ദ്യേശിക്കുന്നത് പ്രാപിക്കുവാനായി അങ്ങയുടെ അടുക്കൽ വരുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen
ReplyDelete