അന്ധത പിടിച്ച കണ്ണുകള്‍!

B. A. Manakala

അവരുടെ കണ്ണുകള്‍ കണാതവണ്ണം ഇരുണ്ടു പോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ (സങ്കീ 69:23).

ഓഫീസ് മേശയിൽ നിന്ന് അദ്ദേഹത്തിന്റെ ഡയറി കാണാതെ പോയി. തിരികെ ലഭിക്കുന്നതിനായി ഏറെ നേരം അദ്ദേഹം അത് അന്വേഷിച്ചു കൊണ്ടിരുന്നു. ഒടുവിൽ, അദ്ദേഹം തന്റെ സഹായിയെ വിളിച്ച് ചോദിച്ചു, 'എന്റെ ഡയറി എവിടെ?' തൻ്റെ സഹായി തൻ്റെ മേശപ്പുറത്തു തന്നെയുണ്ടായിരുന്ന ഡയറി ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം ലജ്ജിച്ചു പോയി!

നമ്മുടെ മേല്‍ ദൈവിക സംരക്ഷണ വലയമുള്ളതിനാല്‍ പലപ്പോഴും നമ്മുടെ വൈരിക്ക് ഒന്നും കണാതവണ്ണം അന്ധത പിടിക്കാറുണ്ട്. എന്നാല്‍ വൈരി പലരുടെയും കണ്ണുകളെ കുരുടാക്കിയിരിക്കുന്നു (2 കൊരി 4:4). കുരുടന്‍ കുരുടനെ വഴി നടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും (മത്താ 15:14).  

സദാ കണ്ണുകള്‍ തുറന്നിരിക്കുന്നത് കേവലം ഒരുവന്‍റേത് മാത്രമാണ്‌. യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെ മേലും തന്‍റെ  ദയക്കായി പ്രത്യാശിക്കുന്നവരുടെ മേലും ഇരിക്കുന്നു (സങ്കീ 33:18). എന്നാല്‍ ജനം തൻ്റെ വാക്കുകള്‍ കേള്‍ക്കാതെയിരുന്ന് തന്നില്‍ നിന്നും പിന്തിരിയുമ്പോഴും ദൈവം ആ ജനത്തിൻ്റെ കണ്ണുകളെ അടച്ചു കളയാറുണ്ട് (യെശ 6:10). അതുപോലെ, പുറമെയുള്ള കണ്ണടക്കാതെ നമുക്ക് കാണാൻ സാധിക്കാത്ത പല കാര്യങ്ങളും ഉണ്ട്!

എനിക്ക് ചുറ്റുമുള്ള അന്ധരെ ഞാന്‍ കാണാറുണ്ടോ?

നാം ഇരുട്ടിൽ  കഴിയുമ്പോള്‍ കാഴ്ചയുള്ള നമ്മുടെ കണ്ണുകള്‍ പോലും അന്ധമായി മാറും!

പ്രാര്‍ത്ഥന: കര്‍ത്താവേ, അങ്ങയേയും മറ്റുള്ളവരെയും നേരായ കാഴ്ചപ്പാടില്‍ കാണേണ്ടതിനായി അടിയന്‍റെ ആന്തരിക കണ്ണുകളെ തുറക്കേണമേ. ആമേന്‍

 

(Translated from English to Malayalam by R. J. Nagpur)

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?