വേഗത്തിലുള്ള സഹായം
B. A. Manakala
ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ (സങ്കീ 70:1).
തന്റെ പ്രിയ സുഹൃത്തായ ലാസറിന് നല്ല സുഖമില്ലെന്ന് യേശുവിനോട് അറിയിക്കയുണ്ടായി. എന്നാൽ താൻ താമസിച്ചിരുന്നിടത്ത് അടുത്ത രണ്ട് ദിവസങ്ങൾ കൂടി യേശു പാർത്തു! യേശു തിരികെ എത്തിയപ്പോഴേക്കും ലാസർ മരിച്ച് കല്ലറയിൽ വച്ചിട്ട് നാല് ദിവസങ്ങൾ കഴിഞ്ഞിരുന്നു! ലാസറിന്റെ സഹോദരി യേശുവിനോട്: "അങ്ങ് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു," എന്ന് പറഞ്ഞു.
ദാവീദ് ആഗ്രഹിച്ചതു (സങ്കീ 70:1) പോലെ വേഗത്തിലുള്ള സഹായമാണ് നാമും തേടാറുള്ളത്. എന്നാൽ നിശ്ചയിച്ച സമയത്ത് ദൈവം സകലവും വളരെ ഭംഗിയായി ചെയ്യുന്നു (സഭാ പ്ര 3). പക്ഷേ മിക്കപ്പോഴും ദൈവത്തിന്റെ സമയം നമ്മുടെ സമയവുമായി പൊരുത്തപ്പെടുന്നതാകില്ല. ദൈവം നമ്മെ സമയത്തിന് സഹായിക്കാറില്ല എന്ന് പലപ്പോഴും തോന്നാറുമുണ്ട്. യേശു അവിടെ സമയത്തത് എത്താതിരുന്നതു കൊണ്ടാണ് തന്റെ സഹോദരൻ മരിച്ചത് എന്ന് മാർത്ത പറഞ്ഞത് മാനുഷിക രീതിയിൽ ചിന്തിച്ചാൽ ശരിയാണ്! തന്റെ സഹോദരനെ യേശു ഉയർപ്പിച്ച ശേഷം ഒരു പക്ഷേ മാർത്ത മനസ്സിലാക്കിക്കാണും എപ്പോഴായിരുന്നു ദൈവത്തിന്റെ നിശ്ചയിച്ച സമയം എന്ന്. വാസ്തവത്തിൽ, കഷ്ടകാലത്തിൽ നമ്മെ സഹായിപ്പാനായി ദൈവം എപ്പോഴും സന്നദ്ധനാണ് (സങ്കീ 46:1) മാത്രവുമല്ല, ദൈവം സദാ നമ്മോടു കൂടെയുണ്ട് (മത്താ 28:20).
സർവ്വദാ എന്നോടൊപ്പമുള്ള ദൈവത്തിന്റെ സാന്നിധ്യത്തെ കുറിച്ച് ഞാൻ എന്നെത്തെന്നെ എപ്രകാരമാണ് ഓർപ്പിക്കുന്നത്?
ദൈവത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ താൻ ചെയ്യുന്നതനുസരിച്ച് 'സമയത്തെ' നിർവചിക്കാൻ പഠിക്കുന്നത് വളരെ നന്നായിരിക്കും!
പ്രാർത്ഥന: കർത്താവേ, അങ്ങ് എന്നോടൊപ്പം ചെയ്യുന്ന എല്ലാറ്റിന്റെയും നിശ്ചിത സമയത്തെ മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment