എല്ലായിടത്തും എന്നെന്നേക്കുമായി വാഴട്ടെ!

B. A. Manakala

അവന്‍റെ കാലത്ത് നീതിമാന്മാര്‍ തഴക്കട്ടെചന്ദ്രനുള്ളിടത്തോളം സമാധാന സമൃദ്ധി ഉണ്ടാകട്ടെ. അവന്‍ സമുദ്രം മുതല്‍ സമുദ്രം വരെയും നദി മുതല്‍ ഭൂമിയുടെ അറ്റങ്ങള്‍ വരെയും ഭരിക്കട്ടെ (സങ്കീ 72: 7-8).  

സ്കൂൾ ദിവസങ്ങളിൽ ചില സുഹൃത്തുക്കൾ വാഗ്ദാനം ചെയ്തിരുന്നു'ഞാൻ എല്ലാ കാലവും നിങ്ങളുടെ സുഹൃത്തായി തുടരുംഞാൻ നിന്നെ ഒരിക്കലും മറന്നു പോകില്ല .' എന്നാൽ ഞാൻ സ്കൂളിൽ നിന്ന് പുറത്തു വന്നതിനു ശേഷം അവരില്‍ ആരുമായും തന്നെ ഇന്നു വരെയും ഒരു സമ്പർക്കവുമില്ല.

ഭൂമിയുടെ അറ്റം വരെയും ചന്ദ്രന്‍ ഉള്ളയിടത്തോളവും ശലോമോന്റെ വാഴ്ച തുടരട്ടെ എന്ന് ആഗ്രഹിക്കുന്നതാണ്‌ വാക്യങ്ങള്‍ (സങ്കീ 72: 7-8). 'എല്ലായിടത്തും' 'എന്നെന്നേക്കും' എന്ന വാക്കുകള്‍ക്ക് നിത്യമായ പ്രസക്തിയാണുള്ളത്. ഒരു മനുഷ്യനോ അല്ലെങ്കില്‍ ഒരു രാജാവിനോ എല്ലായിടത്തും എത്തിച്ചേരാനോ അല്ലെങ്കില്‍ എന്നെന്നേക്കുമായി ഭൂമിയില്‍ വാഴാനോ സാധിക്കുകയില്ല! യഹോവ മാത്രമാണ്‌ എന്നും എന്നേക്കും രാജാവായി വാഴുന്നത് (പുറ 15:18). ക്രിസ്തു എന്നും എന്നേക്കുമായി വാഴും (വെളി 11:15)കൂടാതെതന്റെ മക്കളായിരിക്കുന്ന നാംതന്നോടു കൂടെ എന്നെന്നേക്കും വാഴും (ദാനി 7:27)!

ഭൂമിയില്‍ സുവിശേഷം  പ്രഘോഷിപ്പാന്‍ തക്കവണ്ണം യോഗ്യരാക്കി മാറ്റിയ രാജകീയ പൗരോഹിത്യ പദവി ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്ന എന്ന കാര്യം നാം മറന്നു പോകരുത് (1 പത്രോ 2:9).

എല്ലായിടത്തും എപ്പോഴും ദൈവത്തിന്റെ നന്മയെ പ്രതിഫലിപ്പിക്കുവാന്‍ തക്ക യോഗ്യനാണോ ഞാന്‍?

'രാജാവ് നീണാള്‍ വാഴട്ടെ' എന്നായിരിക്കാം ഭൂമിയിലെ ആളുകൾ തങ്ങളുടെ ദേശങ്ങളിൽ രാജാക്കന്മാരെ കുറിച്ച് ആഗ്രഹിക്കുന്നത്; എന്നാൽ ഇത് യാഥാർത്ഥ്യമാകുന്നത് സ്വർഗ്ഗീയ രാജ്യത്തിൽ മാത്രമായിരിക്കും!

പ്രാര്‍ത്ഥന: കര്‍ത്താവേഅടിയന്‍ അങ്ങയുടെ നന്മയെ എല്ലായിടത്തും എപ്പോഴും പ്രഘോഷിക്കട്ടെ. ആമേന്

 

(Translated from English to Malayalam by R. J. Nagpur)

 

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?