സകല രാജാക്കാന്മാരും നമസ്ക്കരിക്കും!
B. A. Manakala
സകല രാജാക്കാന്മാരും അവനെ നമസ്ക്കരിക്കട്ടെ; സകല ജാതികളും അവനെ സേവിക്കട്ടെ
(സങ്കീ 72:11).
ഒരിക്കൽ തിരക്കേറിയ ഒരു റോഡിൽ കൂടി എനിക്ക് പോകേണ്ടി വന്നു, അതു വഴി കടന്നു പോകുന്ന ഏവരും ഒരു
പ്രത്യേക സ്ഥലത്ത് നിന്നു കൊണ്ട്, ഒരു പ്രത്യേക വശത്തേക്ക്
തിരിഞ്ഞ്, ഒരു നിമിഷത്തേക്ക് തങ്ങളുടെ തല കുനിച്ച് കുമ്പിട്ട
ശേഷം തങ്ങളുടെ വഴിക്ക് പോകുന്നത് ഞാൻ ശ്രദ്ധിച്ചു. ആ റോഡിന്റെ ഒരു വശത്ത് ഒരു മന്ദിരമുണ്ടായിരുന്നു എന്നത് ഞാൻ അല്പസമയം ശേഷമാണ്
മനസ്സിലാക്കിയത്.
മുകളിൽ കൊടുത്തിരിക്കുന്ന പ്രധാന വാക്യത്തിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ തന്നെ, നാനാ ദേശങ്ങളിൽ നിന്നും ദേശ സ്ഥാനാപതികൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ വന്നു (1 രാജാ 4:34). ജ്ഞാനികളിൽ
ജ്ഞാനിയായി ശലോമോനെ പരിഗണിക്കുന്നെണ്ടെങ്കിലും, രാജാധിരാജാവ് ഒരുവനത്രേ (വെളി
17:14). ഒരു ദിവസം എല്ലാ മുഴങ്കാലും തന്റെ മുമ്പിൽ മടങ്ങും (റോമ 14:11).
എന്നിരുന്നാലും, യേശുക്രിസ്തുവിലൂടെ
നമുക്ക് ലഭിച്ചിരിക്കുന്ന അധികാരത്തെപ്പറ്റി നാം മറന്നു പോകരുത്; ഉന്നത അധികാരത്തിൽ നമ്മെ തന്നോടൊപ്പം ഇരുത്തിയിരിക്കയും, കൂടാതെ ചുറ്റുപാടുമുള്ള
ദുഷ്ടാത്മാക്കളുടെ മേൽ നമുക്ക് അധികാരവും നല്കിയിരിക്കുന്നു. ഒരിക്കൽ നാം ലോകത്തെ വിധിക്കുകയും ചെയ്യും (1 കൊരി 6:2).
എനിക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെയും രാജാധിരാജാവായവനെ ഞാൻ വണങ്ങാറുണ്ടോ?
യേശു ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന
അധികാരങ്ങളെ ഓർത്ത് അഭിമാനം കൊള്ളാം; പക്ഷെ
അധികാരം അഹങ്കാരമായി മാറാതിരിക്കട്ടെ!
പ്രാർത്ഥന: കർത്താവേ, അങ്ങ് എനിക്ക് നല്കിയ അധികാരത്തെ
അടിയൻ തിരിച്ചറിയുമ്പോഴും, അടിയൻ
അങ്ങേക്ക് കീഴ്പ്പെട്ടിരിക്കട്ടെ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Amen
ReplyDelete