ദയ തോന്നി രക്ഷിക്കുക
B. A. Manakala
എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും
(സങ്കീ 72:13).
ഒരിക്കൽ ഒരു മനുഷ്യൻ കള്ളന്മാരാൽ ആക്രമിക്കപ്പെടുകയും
വഴിയരികിൽ മുറിവേറ്റവനായി ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ആ വഴി കടന്നു വന്ന ഒരു
പുരോഹിതൻ, ആ മുറിവേറ്റു കിടന്ന വ്യക്തിയെ
കണ്ടെങ്കിലും ഒന്നും ചെയ്യാതെ കടന്നു പോയി. പിന്നീട് ദേവാലയത്തിലെ ഒരു സഹായകൻ അതു
വഴി വരികയുണ്ടായി, അവനും ആ പുരോഹിതനെ പോലെ തന്നെ ഈ
മുറിവേറ്റു കിടക്കുന്ന മനുഷ്യനെ കണ്ടെങ്കിലും ഒന്നും ചെയ്യാതെ
കടന്നു പോയി. എന്നാൽ, അതിനു ശേഷം അതു വഴി കടന്നു വന്ന
ദയാലുവായ ഒരു മനുഷ്യൻ, ഈ മുറിവേറ്റു കിടന്ന മനുഷ്യന്
തന്നാലാവോളം പ്രഥമ ചികിത്സ നല്കിയ ശേഷം അടുത്തുള്ള ആശുപത്രിയിൽ ആക്കുകയും, കൂടാതെ തന്റെ ശുശ്രൂഷക്കുള്ള മുഴുവൻ തുകയും കൊടുത്തു കൊള്ളാമെന്ന്
ഏല്ക്കുകയും ചെയ്തു.
ആരുടെയെങ്കിലും അവസ്ഥതയിൽ ദയ തോന്നുക എന്നതും, അതിൽ നിന്നും ആ വ്യക്തിയെ രക്ഷിക്കുക
എന്നതും വളരെ വ്യത്യസ്തങ്ങളായ കാര്യങ്ങളാകുന്നു. ഒരു നല്ല ശതമാനം ആളുകൾക്കും
ദരിദ്രരോടും അത്യാവശ്യ കാര്യങ്ങൾക്കായി കേഴുന്നവരോടും ദയ തോന്നാറുണ്ട്; എന്നാൽ അവരെ ഒരു നല്ല നിലയിലെത്തിക്കാനായി പരിശ്രമിക്കുന്നവർ വളരെ
വിരളമാണ്. ദരിദ്രരോട് ദയ തോന്നി രക്ഷിക്കുന്ന കാര്യമാണ് മുകളിൽ കൊടുത്തിരിക്കുന്ന
വാക്യത്തിൽ പറയുന്നതും (സങ്കീ 72:13).
അത്യാവശ്യങ്ങൾക്കായി കേഴുന്നവരോട് എനിക്കു ദയ മാത്രമേ
തോന്നാറുള്ളോ, അതോ അവസരം ലഭിക്കുമ്പോഴെല്ലാം അവരുടെ
ഉന്നമനത്തിനായി പ്രവർത്തിക്കാറുമുണ്ടോ?
നമുക്ക് ദരിദരോട് ദയ തോന്നുന്നുണ്ടെങ്കിൽ അത് വളരെ
നല്ലതാണ്; അവരെ കരകകയറ്റാനായി എന്തെങ്കിലും
ചെയ്യാൻ സാധിക്കുമെങ്കിൽ അത് ഏറെ ഉത്തമം!
പ്രാർത്ഥന: കർത്താവേ, ദയ തോന്നി പ്രവർത്തിക്കുന്നതായ
അങ്ങയുടെ ഹൃദയം അടിയനും ലഭിക്കട്ടെ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment