ദരിദ്രർ അവന് വിലയേറിയവരാകുന്നു
B. A. Manakala
അവരുടെ പ്രാണനെ അവൻ പീഢയിൽ നിന്നും, സാഹസത്തിൽ നിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന് വിലയേറിയതായിരിക്കും (സങ്കീ 72:14).
വളരെ നാളുകൾക്ക് മുൻപ് ഞാൻ ഒരു കല്യാണ വിരുന്നിൽ സംബന്ധിക്കയുണ്ടായി. പതിവു പോലെ, സംബന്ധിക്കാൻ എത്തിയവർ നല്ലതു പോലെ വസ്ത്രധാരണം ചെയ്യുകയും ആഹാര സമയത്ത് മറ്റുള്ളവരുമായി കുശലാന്വേഷണം നടത്തുന്ന തിരക്കിലുമായിരുന്നു. കൂടുതൽ ആളുകളും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. അതിനിടയിൽ ആ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ഒരു വ്യക്തി പന്തലിന് വെളിയിൽ നിൽക്കുന്ന ഒരു ഭിഷക്കാരന് ഭക്ഷണം വിളമ്പി കൊണ്ടു കൊടുക്കുന്നത് ഞാൻ ശ്രദ്ധിക്കയുണ്ടായി. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആ ഭിക്ഷക്കാരൻ തന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും അത്തരം സ്വാദേറിയ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ എന്ന് ഞാൻ ഓർത്ത് പോയി.
ദരിദ്രർ തനിക്ക് വിലയേറിയവരാകയാൽ ദൈവം അവരെ സാഹസത്തിൽ നിന്നും പീഢയിൽ നിന്നും വിടുവിക്കും (സങ്കീ 72:14). സാധാരണയായി, നാം സമൂഹത്തിലെ നല്ല നിലവാരമുള്ള വ്യക്തികളുമായി ഇടപെട്ട ശേഷം ദരിദ്രരെ തഴഞ്ഞു കളയാറാണ് പതിവ്. എന്നാൽ, തനിക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കാനായിരുന്നു ദൈവ ഭക്തനായ ഒരു ധനവാനോട് ഒരിക്കൽ യേശു ക്രിസ്തു പറഞ്ഞത് (മത്താ. 19:21). കൂടാതെ, സദ്യ നടത്തുമ്പോൾ നമ്മുടെ ചാർച്ചക്കാരെയോ ധനികരായ അയൽ വാസികളെയോ അല്ല, മറിച്ച് ദരിദ്രരെ ക്ഷണിക്കുവാനാണ് യേശു ക്രിസ്തു നമ്മോട് ഉപദേശിച്ചിരിക്കുന്നത് (ലൂക്കോ 14:12-13). തനിക്കുള്ളതായ അതേ മനോഭാവം നമുക്കും ഉണ്ടാകണം എന്നാണ് യേശു ക്രിസ്തു നമ്മെക്കുറിച്ചും ആഗ്രഹിക്കുന്നത്.
ദരിദ്രരെ വിലയേറിയവരായി കണക്കാക്കുന്നതിൽ എന്റെ മനോഭാവം എപ്രകാരമാണ്?
കർത്താവ് വിലയേറിയതായി കണക്കാക്കുന്നതിനെ നമുക്കും വിലയേറിയതായി കാണാൻ സാധിച്ചാൽ, അത് ഏറ്റവും ഉത്തമം!
പ്രാർത്ഥന: കർത്താവേ, ദരിദ്രരെ പരിപാലിക്കുവാൻ അടിയനെയും പഠിപ്പിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment