രാജാവ് നീണാൾ വാഴട്ടെ!

B. A. Manakala

അവൻ ദീർഘായുസ്സോടെ കഴിയട്ടെ; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരട്ടെ; ജനം അവനു വേണ്ടി എപ്പോഴും പ്രാർത്ഥന കഴിച്ച് ഇടവിടാതെ അവനെ അനുഗ്രഹിക്കട്ടെ (സങ്കീ 72:15).

1461-ൽ ചാൾസ് ഏഴാമൻ മരിച്ചപ്പോൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന 'രാജാവ് നാടു നീങ്ങിരാജാവ് നീണാൾ വാഴട്ടെ('King is dead, long live the king') എന്ന അർത്ഥമുള്ള ഒരു ഫ്രഞ്ച് പദമാണ്  ('Le Roi est mort, Vive le Roi!'). 'രാജാവ് നീണാൾ വാഴട്ടെഅല്ലെങ്കിൽ 'ദൈവം രാജാവിനെ രക്ഷിക്കട്ടെ' എന്ന പ്രയോഗം ബൈബിളിലും നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട് (1 ശമൂ 10:242 ശമൂ 16:16).

മെഥൂശലെഹ്  969 സംവത്സരം ജീവിച്ചിരുന്നു (ഉൽപ. 5:27)എന്നാൽ ഇന്ന് 100 വർഷം വരെ ജീവിക്കുന്ന ആരെയും നാം കണ്ടെത്തുന്നില്ല. 'രാജാവ് നീണാൾ വാഴട്ടെഎന്ന് ശലോമോനെക്കുറിച്ച് ആഗ്രഹിച്ചിരുന്നുവെങ്കിലും 80 വർഷത്തിലധികം അദ്ദേഹം ജീവിച്ചിരുന്നതായി തോന്നുന്നില്ല! ദീർഘായുസ്സ് ഒരു അനുഗ്രഹമാണെങ്കിലുംനാം ഭൂമിയിൽ എത്ര കാലം ജീവനോടെ ഇരിക്കുന്നു എന്നുള്ളതല്ല പ്രധാനംമറിച്ച്, നാം ഭൂമിയിൽ ജീവനോടെയിരിക്കുമ്പോൾ  എന്തു ചെയ്യുന്നുവോ അതാണ് പ്രാധാന്യമേറിയത്. ഒരിക്കൽ നാം ജനിച്ചു കഴിഞ്ഞാൽ നാം നിത്യതക്കായുള്ള വ്യക്തികളായി മാറുന്നു. നമ്മുടെ ഭൂമിയിലെ ഈ ജീവിതത്തിലാണ് നിത്യത എവിടെ ചെലവഴിക്കുമെന്ന് നാം തിരഞ്ഞെടുക്കുന്നതും. നാമെല്ലാവരും ഭൂമിയിൽ ദീർഘായുസ്സോടെ കഴിയാൻ ഇട വരട്ടെഅതിലും ഉപരിയായിനമ്മുടെ നിത്യത കർത്താവിനോടൊപ്പം ചെലവഴിക്കാൻ നമുക്ക് തിരഞ്ഞെടുക്കാം.

കർത്താവിനോടൊപ്പം ദീർഘകാലം ജീവിക്കാൻ ഞാൻ ഒരുക്കമാണോ?

നിത്യജീവൻ നിത്യനായ ദൈവത്തിൽ നിന്നും മാത്രമുള്ള ഒരു ദാനമാണ്മറ്റാർക്കും തനിയെ ജീവിക്കാനോ മറ്റാരെയും നിത്യമായി ജീവിപ്പിക്കാനോ സാധ്യമല്ല.

പ്രാർത്ഥന: കർത്താവേ, അങ്ങയോടൊപ്പം നിത്യത ചെലവഴിക്കാനുള്ള ആഗ്രഹം എല്ലാം മനുഷ്യരിലും ഉണ്ടാകട്ടെ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

 

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?