സകല ജാതികളും അവനിലൂടെ അനുഗ്രഹിക്കപ്പെടും
B. A. Manakala
രാജാവിന്റെ നാമം എന്നേക്കും സ്ഥിരമായിരിക്കട്ടെ, അവന്റെ നാമം സൂര്യൻ ഉള്ളിടത്തോളം
നിലനിൽക്കട്ടെ; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം
അനുഗ്രഹിക്കട്ടെ; സകല ജാതികളും അവനെ ഭാഗ്യവാൻ എന്നു പറയട്ടെ
(സങ്കീ 72:17).
ഒരിക്കൽ ഒരു ഗണിതശാസ്ത്ര (Math) അദ്ധ്യാപകൻ
ഉത്തരം കണ്ടെത്താനായി ക്ലാസ്സിൽ ഒരു ചോദ്യം ഇട്ടു. അതിന്റെ ഉത്തരം
കണ്ടെത്തുന്നതിനായി ക്ലാസ്സിലെ വിദ്യാർത്ഥികളെല്ലാം കഠിനമായി വളരെ നേരം
പരിശ്രമിച്ചു. ഒടുവിൽ, അവരിൽ ഒരു പ്രതിഭാശാലിക്ക് മാത്രമേ
അതിന്റെ ഉത്തരം കണ്ടെത്താനായുള്ളു. അതിന്റെ ഉത്തരം എപ്രകാരമാണ് കണ്ടെത്തേണ്ടത്
എന്ന് പഠിക്കാനായി അദ്ധ്യാപകൻ ക്ലാസ്സിലുണ്ടായിരുന്ന മറ്റ് വിദ്യാർത്തികളെ
ഓരോരുത്തരായി ആ ഉത്തരം കണ്ടെത്തിയ വിദ്യാർത്ഥിയുടെ അടുക്കൽ പറഞ്ഞയച്ചു. അവസാനം,
ആ ക്ലാസ്സിലുണ്ടായിരുന്ന എല്ലാ വിദ്യാർത്ഥികളും ആ പ്രശ്നത്തിന്റെ
ഉത്തരം കണ്ടെത്തുകയുണ്ടായി.
സകല ജാതികളും അവനിലൂടെ അനുഗ്രഹിക്കപ്പെടേണം
എന്നുള്ളത് എത്ര മനോഹരമായ ഒരു വാഞ്ചയാണ് (സങ്കീ 72:17). ദൈവം അബ്രഹാമിനെ ഭൂമിയിലെ
സകല ജാതികൾക്കും അനുഗ്രഹമാക്കി മാറ്റി (ഉല്പ 22:18). നമ്മെ ശപിക്കുന്നവരെ പോലും അനുഗ്രഹിക്കുവാനാണ്
യേശു പടിപ്പിച്ചത് (ലൂക്കോ 6:28). നമുക്ക് സ്വയമായി ഒരു പ്രശ്നം പരിഹാരിക്കാൻ
സാധിച്ചാൽ, മറ്റുള്ളവർക്കുള്ള അത്തരം
പ്രശ്നങ്ങളെ പരിഹരിച്ച് കൊടുക്കുവാനോ ധൈര്യപ്പെടുത്തുവാനോ എളുപ്പമാകും. മുകളിൽ
നിന്നും നമുക്ക് ലഭിച്ച അനുഗ്രഹം കൊണ്ടു മാത്രമേ, നമുക്കും
അത്തരത്തിലുള്ള ഒരു അനുഗ്രഹമായിരിപ്പാൻ സാധിക്കൂ.
നമ്മിലൂടെ ഭൂമിയിലെ സകല ജാതികളും
അനുഗ്രഹിക്കപ്പെടണമെന്ന് നാം ആഗ്രഹിക്കാറുണ്ടോ?
ദൈവത്തെയും മറ്റുള്ളവരെയും പ്രസാദിപ്പിക്കുവാനുള്ള
ഒരേയൊരു മാർഗ്ഗം, ഒരു അനുഗ്രഹമായിരിക്കുക
എന്നുള്ളതാണ്!
പ്രാർത്ഥന: കർത്താവേ, സകല ജാതികളും എന്നിലൂടെ
അനുഗ്രഹിക്കപ്പെടട്ടെ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment