അത്ഭുതങ്ങൾ ചെയ്യുന്ന ദൈവം

B. A. Manakala

താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായ യഹോവയാം ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ (സങ്കീ 72:18).

ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന താജ്മഹൽ പൂർത്തിയാക്കാൻ 17 വർഷവും 22,000 തൊഴിലാളികളും 1000 ആനകളും വേണ്ടി വന്നു.

മനുഷ്യൻ ഭൂമിയിൽ അത്ഭുതങ്ങളായ പലതും സൃഷ്ടിച്ചു. എന്നാൽ ദൈവത്തിന്റെ അത്ഭുത പ്രവർത്തികളിൽ മാത്രമേ നമുക്ക് തുടർച്ചായായി അത്ഭുതപ്പെടാൻ സാധിക്കൂ! ദൈവം നമുക്ക് നല്കിയിരിക്കുന്ന പരിമിതമായ അറിവ് കൊണ്ടാണ് നാം ഈ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ദൈവം നമ്മെ അനുവദിച്ചാൽ മാത്രമേ നമുക്ക് അത്ഭുതങ്ങളെ സൃഷ്ടിക്കാൻ സാധിക്കൂ. ബാബേലിലെ അത്ഭുതത്തെ ഉയർന്നു വരാൻ ദൈവം അനുവദിച്ചില്ല (ഉല്പ 11). എന്നാൽ അതേ സമയം, മറ്റുള്ള മാനവരാശിയേയും, പക്ഷിമൃഗാദികളെയും വെള്ളപ്പൊക്കം കൊന്നു കളഞ്ഞപ്പോൾ, എല്ലാ തരത്തിലുള്ള മൃഗങ്ങളുടെ ഒരു ശതമാനത്തെയും, തന്റെ കുടുംബത്തെയും രക്ഷിക്കുവാനായി അത്ഭുത പെട്ടകത്തെ ഉണ്ടാക്കുവാൻ ദൈവം നോഹയെ അനുവദിച്ചു! ദൈവത്തിന്റെ നിരവധി അത്ഭുതങ്ങളെ ഇനിയും നാം കണ്ടെത്തിയിട്ടില്ല!

ദൈവം ചെയ്യുന്ന എന്ത് അത്ഭുതങ്ങളാണ് ഞാൻ കാണുന്നത്?

മനുഷ്യന്റെ അത്ഭുതങ്ങൾ ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിയുടെ ചെറിയ ഭാഗങ്ങൾ മാത്രമാണ്!

പ്രാർത്ഥന: കർത്താവേ, അങ്ങ് ചെയ്യുന്ന അത്ഭുതങ്ങളെ കാണ്മാനായി അടിയന്റെ കണ്ണുകളെ തുറക്കേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

 

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?