മഹത്വമുള്ള നാമം
B. A. Manakala
തൻ്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും തൻ്റെ മഹത്വം കൊണ്ട് നിറയുമാറാകട്ടെ. ആമേൻ. ആമേൻ (സങ്കീ 72:19).
എനിക്ക് 'ഗ്ലോറിയസ്' (മഹത്വമുള്ളവൻ) എന്ന് പേരുള്ള ഒരു സുഹൃത്ത് ഉണ്ട്. ആദ്യമായി ഞാൻ അദ്ദേഹത്തിൻ്റെ പേര് ചോദിച്ചതിന് ശേഷം ഞാൻ കേട്ടത് ശരിയാണോ എന്നറിയാനായി വീണ്ടും ചോദിച്ച് സ്ഥിരീകരിക്കേണ്ടി വന്നു. എൻ്റെ സുഹൃത്ത് ഗ്ലോറിയസിനെ കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.
എന്നേക്കും മഹത്വത്തിന് യോഗ്യനായ 'മഹത്വമുള്ള' (സങ്കീ 72:19) എന്ന നാമത്തോടു കൂടിയ 'ഒരുവൻ' നമുക്കുണ്ട്. യഥാർത്ഥ പേരിന് നല്ല അർത്ഥം ഇല്ലായിരുന്നതു കൊണ്ട് വളർന്നതിന് ശേഷം തൻ്റെ പേര് മാറ്റിയ ഒരു സുഹൃത്തിനെ എനിക്കറിയാം. ദൈവവും ചില വ്യക്തികളുടെ പേര് മാറ്റിയിട്ടുണ്ട്: അബ്രാമിനെ അബ്രഹാം എന്നും, സാറായിയെ സാറാ എന്നും, യാക്കോബിനെ യിസ്രായേൽ എന്നും. ഏതെങ്കിലും ഒരു ഭാഷയിൽ എൻ്റെ പേരിന് എന്തെങ്കിലും അർത്ഥമുള്ളതായി എനിക്ക് തോന്നുന്നില്ല. എനിക്ക് പേരിട്ടപ്പോൾ എന്തെങ്കിലും അർത്ഥത്തോടു കൂടെയാണോ പേരിട്ടതെന്ന് എൻ്റെ മതാപിതാക്കളും എന്നോട് പറഞ്ഞിട്ടില്ല.
നിങ്ങളുടെ പേര് ഈ ഭൂമിയിൽ എന്ത് തന്നെ ആയിരുന്നാലും ശരി - ദൈവം നിങ്ങളുടെ പേര് വലുതാക്കും (ഉല്പ 12:2)! കൂടാതെ, കർത്താവ് നിങ്ങളുടെ പേര് തൻ്റെ ഉള്ളങ്കയ്യിലും വരച്ചിരിക്കുന്നു (യെശ 49;16).
തൻ്റെ മഹത്വമുള്ള നാമം നിമിത്തം എനിക്ക് ഒരു വലിയ പേരുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നുണ്ടോ?
നമ്മുടെ പേര് എന്തു തന്നെ ആയിരുന്നാലും ശരി, ഒരേയൊരു നാമത്തിലൂടെ മാത്രമേ അതിനെ അർത്ഥവത്താക്കി മാറ്റാൻ കഴിയൂ!
പ്രാർത്ഥന: കർത്താവേ, എൻ്റെ പേരിന് അങ്ങ് നല്കിയിരിക്കുന്ന മൂല്യവും അർത്ഥവും മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment