ദൈവം നല്ലവൻ!
B. A. Manakala
ദൈവം യിസ്രായേലിനു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം (സങ്കീ 73:1).
ഞങ്ങളുടെ ഒരു അധ്യാപകനെക്കുറിച്ച് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, 'ആ അദ്ധ്യാപകൻ വളരെ നല്ലവനാണ്.' എന്നാൽ അതേ അദ്ധ്യാപകനെക്കുറിച്ച് മറ്റൊരു സുഹൃത്ത് എന്നോട് പറഞ്ഞു, 'ആ അദ്ധ്യാപകൻ വളരെ മോശമാണ്.' ഒരേ അധ്യാപകനെക്കുറിച്ചുള്ള ഈ വിലയിരുത്തലുകൾ വ്യത്യസ്തമായിരുന്നത് എന്തുകൊണ്ടാണെന്ന് നമുക്കെല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളു.
'ദൈവം യിസ്രായേലിനു നല്ലവൻ തന്നേ' എന്നാണ് ആസാഫ് ഇവിടെ പറയുന്നത് (സങ്കീ 73:1). എന്നാൽ, തങ്ങൾ ആഗ്രഹിക്കാത്ത കഷ്ടതിയിലൂടെ കടന്നു പോകേണ്ടി വന്നപ്പോൾ ദൈവത്തിനെതിരായി യിസ്രായേൽ മക്കൾ എത്ര തവണ പിറുപിറുത്തു എന്നും നമുക്കെല്ലാമറിയാം.
നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുകയും, നമ്മെ അപകടങ്ങളിൽ നിന്നും രക്ഷിക്കുകയും, നൂറ് വയസ്സ് വരെ നമ്മെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടല്ല ദൈവം നല്ലവനായിരിക്കുന്നത്; മറിച്ച്, നാം ഈ ഭൂമിയിൽ എന്ത് പ്രതികൂലങ്ങൾ സഹിച്ചാലും, നമ്മെ അക്കരെ നാട്ടിലെത്തിക്കുവാൻ ദൈവം വിശ്വസ്തനും ശക്തനും ആകായാലത്രേ.
ദൈവം നല്ലവനാണെന്ന് എന്റെ ജീവിതത്തിൽ എപ്രകാരമാണ് ഞാൻ അനുഭവിച്ചറിയുന്നത്?
നാം അങ്ങേയറ്റം ആഗ്രഹിക്കുമ്പോൾ, നമ്മെ എല്ലാവരെയും നല്ലതാക്കി മാറ്റാൻ ദൈവത്തിന്റെ നന്മ മതിയായതാണ്!
പ്രാർത്ഥന: കർത്താവേ, പ്രതിദിനം അങ്ങ് എത്ര നല്ലവനാണെന്ന് ആവശ്യമായ രീതിയിൽ മനസ്സിലക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen
ReplyDelete