ഇത്രയും നേരം?
B. A. Manakala
ദൈവമേ, അങ്ങ് ഞങ്ങളെ സദാ കാലത്തേക്കും
തള്ളിക്കളഞ്ഞത് എന്ത്? അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുടെ
നേരെ അങ്ങയുടെ കോപം പുകയുന്നത് എന്ത്? (സങ്കീ 74:1).
ഞങ്ങളുടെ മക്കളോട് ഒരു മണിക്കൂറിരുന്നു പഠിക്കാൻ പറയുമ്പോൾ, അവർ ചോദിക്കാറുള്ള ഒരു ചോദ്യമാണ്, "ഇത്ര നേരമോ, ഞങ്ങൾ അര മണിക്കൂർ ഇരുന്നു പഠിച്ചാൽ പോരെ?" ഞങ്ങൾ അവരെ ഒരു മണിക്കൂർ ടിവി കാണാൻ അനുവദിക്കുമ്പോൾ അവർ ചോദ്യത്തെ തിരിക്കാറുണ്ട്, "ഇത്രയും കുറച്ച്
നേരത്തേക്കോ, ഒന്നര മണിക്കൂറിരുന്ന് കാണാൻ സാധിക്കില്ലേ?"
ദൈവത്തിന് പ്രവർത്തിക്കാനായി കാലതാമസമുണ്ടായപ്പോഴാണ് സങ്കീർത്തനക്കാരൻ മനസ്സിലാക്കിയത് കുപിതനായ ദൈവം തന്നെയും തന്റെ
ജനത്തെയും തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് (സങ്കീ 74:1). ജോയൽ ഹെംഫിലിന്റെ (Joel Hemphill) ഗാനത്തിലെ വരികളാണ് എന്റെ മനസ്സിലേക്ക് ഇപ്പോൾ കടന്നു വരുന്നത്:
ഞാൻ ആകേണ്ടത് ആയിരിപ്പാനായി
ദൈവം ഇപ്പോഴും എന്നിൽ പ്രവർത്തിക്കുന്നതേയുള്ളു
നക്ഷത്രങ്ങളെയും ചന്ദ്രനെയും സൂര്യനെയും ഭൂമിയേയും വ്യാഴ ഗ്രഹത്തെയും
ചൊവ്വാ ഗ്രഹത്തെയും മെനയുവാനായി ദൈവത്തിന് ഒരാഴ്ചയെ വേണ്ടി വന്നുള്ളു
'താൻ ഇപ്പോഴും എന്നിൽ പ്രവർത്തിച്ചു' കൊണ്ടിരിക്കണമെങ്കിൽ
അവിടുന്ന് എത്രമാത്രം സ്നേഹവാനും ക്ഷമാശീലനുമായിരിക്കും
അതുകൊണ്ട്, ഞാൻ ചിന്തിക്കുന്നത് കാലതാമസമുണ്ടാകുന്നത് ദൈവത്തിൽ നിന്നല്ല, മറിച്ച് നമ്മിൽ നിന്നാണ്. ദൈവം ആഗ്രഹിക്കുന്ന രീതിയിൽ നമ്മെ മെനഞ്ഞെടുക്കേണ്ടതിന് ദൈവത്തിന് കൂടുതൽ സമയം ആവശ്യമായി വരുന്നു. താൻ ആഗ്രഹിക്കുന്ന പൂർണ്ണതയിൽ നാം ഒരിക്കൽ എത്തിച്ചേരുമെന്നുള്ളത് ഉറപ്പാണ്. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹം
നിറവേറ്റുന്നതിനായി ഒരു പക്ഷേ ഒരു ജീവിത കാലം മുഴുവനും ആവശ്യമായി വന്നേക്കാം.
ദൈവത്തിന് എന്നിൽ പ്രവർത്തിക്കേണ്ടതിന് ആവശ്യമായ സമയം ദൈവത്തിന് അനുവദിച്ചു കൊടുക്കാൻ എനിക്കു കഴിയുമോ?
സമയത്തെ അതിന്റെ യഥാർത്ഥ രീതിയിൽ അളക്കാനുള്ള ഒരേയൊരു മാർഗ്ഗം അതിനെ നിത്യതയുടെ കാഴ്ചപ്പാടിൽ വീക്ഷിക്കുക എന്നുള്ളത് മാത്രമാണ്!
പ്രാർത്ഥന: കർത്താവേ, അങ്ങ് ഇപ്പോഴും എന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment