പണ്ടു പണ്ടേ സമ്പാദിച്ച...!
B. A. Manakala
അങ്ങ് പണ്ടു പണ്ടേ സമ്പാദിച്ച അങ്ങയുടെ സഭയേയും, അങ്ങ് വീണ്ടെടുത്ത അങ്ങയുടെ അവകാശ ഗോത്രത്തെയും, അങ്ങ് വസിച്ചു പോന്ന സീയോന്‍ പര്‍വ്വതത്തെയും ഓര്‍ക്കേണമേ (സങ്കീ 74:2).
എന്റെ ചെറു പ്രായത്തില്‍ എന്റെ വല്ല്യമ്മച്ചി സ്കൂളിലുണ്ടായിരുന്ന തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെ കുറിച്ച് ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി- അവര്‍ ഒരുമിച്ച് സ്കൂളില്‍ പോയിരുന്നതും, ഒരുമിച്ച് കളിച്ചിരുന്നതും എല്ലാം. എന്റെ വല്ല്യമ്മച്ചി 1980-കളില്‍ തനിക്ക് 90 വയസ്സുള്ളപ്പോള്‍ താന്‍ പ്രിയം വച്ചിരുന്ന കര്‍ത്താവിന്റെ അടുക്കലേക്ക് കടന്നു പോയി. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചെറുപ്പക്കാരികളായിരുന്ന് അവര്‍ ഒരുമിച്ച് കളിച്ചിരുന്നതെന്ന് അന്നത്തെ എന്റെ ചെറു പ്രായത്തില്‍ എനിക്ക് ഊഹിക്കാന്‍ സാധിച്ചിരുന്നില്ല! എന്നാല്‍, ഏതാണ്ട് 130 വര്‍ഷങ്ങള്‍ പഴക്കം ചെന്ന കഥയായിരുന്നു അത് എന്ന് ഇന്ന് എനിക്ക് സങ്കല്പിക്കാന്‍ സാധിക്കുന്നുണ്ട്!
പണ്ടു പണ്ടേ താന്‍ ഈ ജനത്തെ തിരഞ്ഞെടുത്തിരുന്നു എന്ന് ദൈവത്തെ ഓര്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് സങ്കീര്‍ത്തനക്കാരന്‍ ഇവിടെ ചെയ്യുന്നത് (സങ്കീ 74:2). അത്തരത്തിലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ദൈവത്തിന് ആവശ്യമാണോ? വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്നു പറഞ്ഞാല്‍ ലോക സ്ഥാപനത്തിനു മുന്നമേ തന്നെ ദൈവം നമ്മെ തിരഞ്ഞെടുത്തിരുന്നു (എഫേ 1:4) എന്നത് സാധാരണഗതിയില്‍ നാം മറന്നു പോകാറുണ്ട് എന്നതാണ് വാസ്തവം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പല തരത്തില്‍ അനവധി തവണ ഈ സത്യത്തെ ദൈവം നമ്മെ ഓര്‍പ്പിക്കാറുണ്ട്. എന്നാല്‍, ദൈവം ഓര്‍പ്പിക്കുമ്പോള്‍ മാത്രമേ നമുക്ക് ദൈവത്തെ ഓര്‍മ്മപ്പെടുത്തേണ്ടതായി വരുന്നുള്ളൂ!
എത്ര കാലങ്ങള്‍ക്ക് മുമ്പാണ് ദൈവം എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്ക് അറിയാമോ?
'പണ്ടു പണ്ടേ' എന്നുള്ളതിനും 'ഇപ്പോള്‍' എന്നുള്ളതിതിനും തമ്മിലുള്ള കാല വ്യത്യാസം ദൈവത്തിനും നമുക്കും ഒരിക്കലും ഒരു പോലെ ആയിരിക്കുകയില്ല!
പ്രാര്‍ത്ഥന: കര്‍ത്താവേ, പണ്ടു പണ്ടേ അങ്ങ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ദിനം പ്രതി നല്ലവണ്ണം മനസ്സിലാക്കുവാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment