ദൈവം കാലടി വയ്ക്കട്ടെ...

B. A. Manakala

നിത്യ ശൂന്യങ്ങളിലേക്ക് അങ്ങ് കാലടി വയ്ക്കേണമേ; ശത്രു വിശുദ്ധ മന്ദിരത്തില്‍ സകലവും നശിപ്പിച്ചിരിക്കുന്നു (സങ്കീ 74:3).

ശബ്ദ മുഖരിതമായിരുന്ന വിദ്യാലയ ജീവിതം ഞാന്‍ ഇപ്പോഴും വളരെ നന്നായി ഓര്‍ക്കാറുണ്ട്. പ്രിസിപ്പാള്‍ ക്ലാസ്സിലേക്ക് വന്നിരുന്നപ്പോഴെല്ലാം എനിക്ക് എന്റെ സഹപാഠികളുടെ ഉച്ഛശ്വാസം വരെ ശ്രവിക്കാന്‍ കഴിയത്തക്ക രീതിയില്‍ നിശബ്ദത ഉണ്ടാകുമായിരുന്നു.  

ആദിമ മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ ദൈവം തന്റെ കാലടികളെ ആദ്യമായി ഏദെന്‍ തോട്ടത്തില്‍ വച്ചു (ഉല്‍പ 3:8). പിന്നീട്, ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ നമ്മുടെ ഇടയില്‍ പാര്‍ത്തു (യോഹ 1:14). ദൈവത്തെ നമ്മുടെ ഇടയില്‍ സഞ്ചരിക്കുവാന്‍ അനുവദിക്കുന്നതു കൊണ്ട്, ദൈവം നമ്മുടെ ദൈവവും നാം തന്റെ മക്കളുമായി മാറുന്നു (ലേവ്യ 26:12). യേശുവിന്റെ ശിഷ്യന്മാര്‍ ഒരിക്കല്‍ കടല്‍ മദ്ധ്യത്തില്‍ കൊടുങ്കാറ്റിനാല്‍ അലഞ്ഞപ്പോള്‍, വെള്ളത്തിന്മേല്‍ തന്റെ കാലടികളെ വച്ച് യേശു അവരുടെ തോണിക്കരികെ എത്തി; അപ്പോള്‍ കാറ്റ് അമരുകയും സകലവും ശാന്തമാകയും ചെയ്തു (മത്താ 14:32). ദൈവത്തോട് നമ്മുടെ മദ്ധ്യത്തിലൂടെ തന്റെ കാലടികളെ വയ്ക്കാന്‍ അപേക്ഷിക്കുന്നതായിരിക്കും നമ്മുടെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനുള്ള ഉത്തമ പോംവഴി.

എന്റെ ജീവിതത്തിലെ പ്രശ്നങ്ങളിലൂടെ തന്റെ കാലടികളെ വയ്ക്കുവാന്‍ ഞാന്‍ ദൈവത്തെ അനിവദിക്കാറുണ്ടോ?

നാം ദൈവത്തെ കൂടുതലായി കാലടികളെ വയ്ക്കുവാന്‍ അനുവദിക്കുമ്പോള്‍, കുറച്ചു മാത്രമേ നാം സഞ്ചരിക്കേണ്ടതായി വരികയുള്ളു.  

പ്രാര്‍ത്ഥന: കര്‍ത്താവേ, അങ്ങേക്ക് കൃപ തോന്നി അടിയനോടൊപ്പവും, അടിയന്‍റെ സ്നേഹിതരോടൊപ്പവും, അങ്ങ് സൃഷ്ടിച്ച സകല മാനവജാതിയോടൊപ്പവും, സഞ്ചരിക്കേണമേ. ആമേന്‍



(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?