വിശുദ്ധ മന്ദിരത്തെ മലിനമാക്കുന്നു
B. A. Manakala
ഇതാ, അവർ മഴു കൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകർത്തു കളയുന്നു (സങ്കീ 74:6).
ഒരിക്കല്‍ ഞാന്‍ എന്റെ ഒരു ഹൈന്ദവ സ്നേഹിതനോടൊപ്പം സഞ്ചരിക്കുമ്പോള്‍, ഒരു പ്രത്യേക സ്ഥലത്ത് അവന്‍ ചെരുപ്പ് ഊരുന്നതായി ഞാന്‍ ശ്രദ്ധിച്ചു. എന്റെ സ്നേഹിതനോടുള്ള ബഹുമാനം മൂലം ഞാനും അപ്രകാരം ചെയ്തു. ആ സ്ഥലത്ത് ഒരു അമ്പലമുണ്ടായിരുന്നതിനാല്‍ അതു വഴി കടന്നു പോയവരെല്ലാം ചെരുപ്പില്ലാതെയാണ് സഞ്ചരിച്ചിരുന്നത്. എന്റെ സ്നേഹിതന്റെ വിശ്വാസത്തിനനുസരിച്ചുള്ള അവന്റെ ഭക്തിയില്‍ എനിക്ക് അഭിമാനം തോന്നി.
നമ്മുടെ ശരീരങ്ങള്‍ ദൈവത്തിന്റെ മന്ദിരമായതിനാല്‍ (1 കൊരി 6:19), ആരാധനാലയങ്ങളെയും കൂടാതെ ക്രിസ്തീയ വിശ്വാസികളെയും പീഢിപ്പിക്കുന്നത്, ഒരു പക്ഷേ ദൈവത്തിന്റെ മന്ദിരത്തെ മലിനീകരിക്കുന്നതിന് തുല്യമായി കണക്കാക്കാവുന്നതാണ്. എന്നാല്‍, യേശു ക്രിസ്തു ചെയ്തതു പോലെ അവരോട് ക്ഷമിക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാനാണ് എനിക്ക് താല്‍പര്യം, കാരണം അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ക്കറിയില്ല (ലൂക്കോ 23:34). എന്തായിരുന്നാലും, ഈ ലോകത്തില്‍ നമുക്ക് അനവധി പരീക്ഷകളും ദു:ഖങ്ങളും സഹിക്കേണ്ടതായുണ്ട് (യോഹ 16:33).
ദൈവത്തിന്റെ മന്ദിരത്ത പരിപാലിക്കേണ്ടവരായ നാം തന്നെ അതിനെ മലിനമാക്കുമ്പോള്‍ എന്തുത്തരം പറയണം എന്നെനിക്കറിയില്ല. ക്രിസ്തുവിന്റെ ശരീരമാകുന്ന വിശുദ്ധ സഭയേയോ അല്ലെങ്കില്‍ ദൈവിക മന്ദിരമായിരിക്കേണ്ട രീതിയില്‍ എന്റെ ശരീരത്തയോ പരിപാലിക്കാന്‍ എനിക്ക് സാധിക്കുന്നില്ലാ എങ്കില്‍, ഞാന്‍ ദൈവത്തിന്റെ മന്ദിരത്തെ മലിനീകരിക്കുകയല്ലേ ചെയ്യുന്നത്?
ദൈവത്തിന്റെ മന്ദിരത്തെ മലിനമാക്കുന്നവരുടെ അറിവില്ലായ്മയെ ക്ഷമിക്കയും, കൂടാതെ നാം തന്നെ ദൈവത്തിന്റെ മന്ദിരത്തെ അശുദ്ധമാക്കുകയില്ല എന്ന് ഉറപ്പാക്കുകയും ചെയ്യുവിന്‍!
പ്രാര്‍ത്ഥന: കര്‍ത്താവേ, അങ്ങയുടെ മന്ദിരത്തെ പരിപാലിപ്പാനായി എന്നാലാവോളം എല്ലാം ചെയ്യുവാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment