അത്ഭുതങ്ങള്‍ കാണുന്നില്ലേ?

B. A. Manakala

ഞങ്ങള്‍ ഞങ്ങളുടെ അത്ഭുതങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവന്‍ ആരും ഞങ്ങളുടെ ഇടയില്‍ ഇല്ല (സങ്കീ 74:9).

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ പാളത്തിന്‌ സമീപമുള്ള ഒരു മുറുയില്‍ ഞാന്‍ താമസിക്കയുണ്ടായി. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ രാത്രിയില്‍ ട്രെയിന്‍ അതു വഴി കടന്നു പോയപ്പോഴെല്ലാം ഞാന്‍ എന്റെ ഉറക്കത്തില്‍ നിന്നും ഉണരുക പതിവായിരുന്നു. എന്നാല്‍ സാവധാനം ഞാന്‍ ആ ശബ്ദവുമായി ഇടപഴകുകയും രാത്രി കാലങ്ങളില്‍ ട്രെയിന്‍ പോകുമ്പോള്‍ ശ്രദ്ധിക്കാതെയും ആയിത്തീര്‍ന്നു.

അത്ഭുതങ്ങള്‍ കാണുന്നില്ല എന്നും കൂടാതെ പ്രവാചകന്മാര്‍ ലഭ്യമല്ല എന്നുമാണ് സങ്കീര്‍ത്തനക്കാരന്‍ പരാതിപ്പെടുന്നത് (സങ്കീ 74:9). ചില പ്രത്യേക സാഹചര്യങ്ങളില്‍, ദൈവം എപ്രകാരമാണ്‌ കാര്യങ്ങളെ നയിക്കുന്നത് എന്ന് പല കാരണങ്ങളാല്‍ തിരിച്ചറിയാന്‍ നമ്മെക്കൊണ്ടാവില്ല. ദൈവത്തിന്റെ ശബ്ദം കേള്‍ക്കാനോ അല്ലെങ്കില്‍ തന്റെ സാന്നിധ്യം അനുഭച്ചറിയാനോ കഴിഞ്ഞില്ലെന്നും വരാം. ഒരു പക്ഷേ ചില കാരണങ്ങള്‍ ഇതൊക്കെ ആയിരിക്കാം: 1). ചില പ്രത്യേക ഉദ്ദേശ്യങ്ങളാല്‍ ദൈവത്തിന്റെ പ്രവൃത്തി വൈകി എന്നു വരാം (യോഹ 11:4); 2). ചിലപ്പോള്‍ നമ്മുടെ അവിശ്വാസം മൂലവും ദൈവത്തിന്‌ പ്രവൃത്തിക്കാന്‍ കഴിഞ്ഞില്ല എന്നും വരാം (മര്‍ക്കോ 6:5,6); 3). അല്ലെങ്കില്‍ ഒരു പക്ഷേ നാം അവയെ കാണാതെ പോകുന്നത് കൊണ്ടുമാകാം (മര്‍ക്കോ 8:18). നാം കാണുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ദൈവം എപ്പോഴും പ്രവൃത്തി ചെയ്തു കൊണ്ടേയിരിക്കുന്നു. അതു മാത്രമല്ല തന്റെ ജനം സദാ നമ്മുടെ ചുറ്റിനുമുണ്ട്.     

എന്റെ ചുറ്റിനുമായി ദൈവിക പ്രവൃത്തിയെ കാണുവാന്‍ എനിക്ക് സാധിക്കുന്നുണ്ടോ?

ദൈവത്തെ നിശബ്ദനാണെന്ന് തോന്നിയാലും താന്‍ വാസ്തവത്തില്‍ എപ്രകാരമാണ്‌ പ്രവൃത്തിക്കുന്നത് എന്ന് കണ്ടെത്തുവിന്‍; അപ്രകാരം ചെയ്താല്‍ നിശ്ചയമായും നാം ഒരിക്കലും പിന്നീട് പരാതിപ്പെടുകയില്ല!

പ്രാര്‍ത്ഥന: കര്‍ത്താവേ, അങ്ങയേയും, അങ്ങയുടെ പ്രവൃത്തിയേയും, കൂടാതെ അങ്ങയുടെ ജനത്തെയും സദാ കാണുവാനായി അടിയന്‍റെ കണ്ണുകളെ തുറക്കേണമേ. ആമേന്‍  



(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?