ദൈവത്തെ നിന്ദിച്ച് ദുഷിക്കുന്നോ?
B. A. Manakala
ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു അങ്ങയുടെ നാമത്തെ എന്നേക്കും ദുഷിക്കുമോ? (സങ്കീ 74:10).
നിങ്ങളെ നേരിട്ട് കാണുമ്പോൾ വാനോളം പുകഴ്ത്തുകയും, എന്നാൽ ലഭിക്കുന്ന സന്ദർഭങ്ങളിലെല്ലാം നിങ്ങളെക്കുറിച്ച് ദൂഷ്യം പരത്തുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒന്ന് ഓർത്തു നോക്കിക്കേ. അത്തരത്തിലുള്ളവരുടെ പുകഴ്ചകൾക്ക് ഒരു വിലയുമില്ല.
ഒരു പക്ഷേ നാം അറിഞ്ഞു കൊണ്ടായിരിക്കുകയില്ല ദൈവത്തെ നിന്ദിക്കുന്നത്. നാം ദൈവ വചനം നന്നായി പരിശോധിച്ചാൽ മനസ്സിലാകും ഏതെല്ലാം വിധത്തിലൂടെയാണ് നാം ദൈവത്തെ നിന്ദിക്കുന്നതെന്ന്. അവയിലെ രണ്ടെണ്ണം ആയിരിക്കാം ഇവ: 1) ഹൃദയം കൊണ്ട് ദൈവത്തോടകന്നിരിക്കുമ്പോൾ നാവ് കൊണ്ട് മാത്രം ദൈവത്തെ പുകഴ്ത്തുക (യെശ 29:13); 2) ന്യായപ്രമാണം ലംഘിച്ചു കൊണ്ട് ദൈവത്തെ നിന്ദിക്കുക (റോമ 2:23). നമുക്കെല്ലാവർക്കും പരസ്യവും രഹസ്യവുമായ ഒരു ജീവിതമുണ്ട്, ഇരു തരത്തിലുള്ള ജീവിതം നയിക്കാതെ നമ്മുടെ പരസ്യവും രഹസ്യവുമായ ജീവതത്തിലൂടെ ദൈവത്തെ ബഹുമാനിക്കേണ്ടത് വളരെ പ്രാധന്യമേറിയതാണ്.
ദൈവത്തെ സത്യസന്ധമായി ആരാധിക്കുന്നതിനായി ഏതെല്ലാം തരത്തിലുള്ള തിരുത്തൽ നടപടികളാണ് ഞാൻ കൈക്കൊള്ളാറുള്ളത്?
നമ്മുടെ അധരങ്ങൾ കൊണ്ട് ദൈവത്തെ ബഹുമാനിക്കുവാൻ വളരെ എളുപ്പമാണ്; എന്നാൽ ദൈവം നോക്കുന്നത് നമ്മുടെ ഹൃദയത്തെയാണ്.
പ്രാർത്ഥന: കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ വശങ്ങൾ കൊണ്ടും അങ്ങയെ മാനിക്കുവാൻ അടിയനെ സഹായിക്കേണമേ. അമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment