ശക്തിയേറിയ കരം!
B. A. Manakala
അങ്ങയുടെ കൈ, അങ്ങയുടെ വലങ്കൈ അങ്ങ് വലിച്ചു കളയുന്നതെന്ത്? അങ്ങയുടെ മടിയിൽ നിന്ന് അത് എടുത്ത് അവരെ മുടിക്കേണമേ (സങ്കീ 74:11).
ഏറ്റവും ശക്തിയായി തൊഴിക്കാൻ കഴിവുള്ള മൃഗങ്ങളില്‍ ഒന്നാണ് ഒട്ടകം. ഒട്ടകങ്ങൾക്ക് അവയുടെ നാലു കാലുകളും ഉപയോഗിച്ച് ഒരേ സമയം തന്നെ വ്യത്യസ്ത ദിശകളിലേക്ക് തൊഴിക്കാൻ സാധിക്കും. ഇപ്രകാരം ചെയ്യാൻ സാധിക്കുന്നതിനാൽ അവ ചിലപ്പോൾ സിംഹങ്ങളിൽ നിന്നു പോലും രക്ഷപെടാറുണ്ട്.
നമുക്ക് ചിന്തിക്കാൻ സാധിക്കുന്ന ഏതെങ്കിലും ബലമുള്ളതിനോട് ദൈവത്തിന്റെ ശക്തിയേറിയ കരങ്ങളെ ഉപമിക്കാൻ ശ്രമിക്കുന്നത് തന്നെ മണ്ടത്തരം എന്നാണ് ഞാൻ കരുതുന്നത്. ക്രൂശിന്മേൽ യേശു ക്രിസ്തുവിന്റെ കരങ്ങങ്ങളിൽ ആണികൾ തറച്ച പടയാളികൾക്ക് അറിയില്ലായിരുന്നു ആ കരങ്ങളുടെ ശക്തി. യേശു ക്രിസ്തുവിന്റെ കല്ലറ മേൽ മുദ്ര വച്ച റോമാ അധികാരികൾ ഒരിക്കലും അറിഞ്ഞിരുന്നില്ല ആ കല്ലറയിൽ നിന്നും പുറത്തു വരാനുള്ള ശക്തി യേശുവിനുണ്ടായിരുന്നു എന്ന്.
നിലത്തെ പൊടി കൊണ്ട് നമ്മെ മെനഞ്ഞ കരങ്ങളെയും (ഉല്പ 2:7); അഞ്ചപ്പത്തെയും രണ്ടു മീനിനെയും വാഴ്ത്തി നുറുക്കിയ കരങ്ങളെയും (യോഹ 6); യാക്കോബിന്റെ തുടയെ സ്പർശിച്ച കരങ്ങളെയും (ഉല്പ 32:25); കുരുടരുടെ കണ്ണിന്മേൽ സ്പർശിച്ച കരങ്ങളെയും (മത്താ 20); മുങ്ങിപ്പോകാതെവണ്ണം പത്രോസിന്റെ കരങ്ങളെ മുറുകെ പിടിച്ച കരങ്ങളെയും (മത്താ 14:31), ആകശത്തിന്മേൽ താര ഗണങ്ങളെ തൂക്കിയിട്ട കരങ്ങളെയും മറക്കരുതേ (സങ്കീ 8:3)!
ആ കരങ്ങൾ എത്ര ശക്തുയേറിയവയാണെന്ന് വാസ്തവത്തിൽ എനിക്കറിയാമോ?
താൻ കരുണാമയനായ ദൈവമായതു കൊണ്ടു മാത്രമാണ് ശക്തിയേറിയ തന്റെ കരങ്ങളെ ഒരു വസ്തുവിനെയും നശിപ്പിക്കുന്നതിൽ നിന്നും അടക്കി വച്ചിരിക്കുന്നത്.
പ്രാർത്ഥന: കർത്താവേ, നയിക്കുവാനും, ശിക്ഷിക്കുവാനും നശിപ്പിക്കുവാനും ഉതകുന്നതായ അങ്ങയുടെ ശക്തിയേറിയ കരങ്ങളെ സദാ കാണുവാൻ അടിയനെ സഹായിക്കേണാമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment