പുരാതനമേ രാജാവ്!
ദൈവം പുരാതനമേ, എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ
താൻ രക്ഷ പ്രവർത്തിക്കുന്നു (സങ്കീ 74:12).
2018-ൽ കുടുംബ സമേതമായി ഞങ്ങൾ വെയിൽസ് (Wales) സന്ദർശിച്ചപ്പോൾ അവിടെ ട്രെല്ലെക്കിലെ (Trellech) ഹാരോൾഡ് രാജാവിന്റേത് എന്ന് പറയപ്പെടുന്ന 3,500 വർഷങ്ങൾ പഴക്കമുള്ള വെങ്കല യുഗത്തിലെ കല്ലുകൾ
കാണാൻ സാധിച്ചത് വളരെ ആശ്ചര്യമുളവാക്കുന്നതായിരുന്നു! ഇത്രയും വർഷങ്ങളായി
നിലനിൽക്കുന്ന ഒരു കാര്യത്തെക്കുറിച്ച് മനസ്സിലാക്കുക എന്നത് അത്ര
എളുപ്പമായിരുന്നില്ല.
പലരെയും ഈ ഭൂമിയിൽ രാജാവായി തിരഞ്ഞെടുത്തിട്ടുണ്ട്.
അവരിൽ ആരും തന്നെയും രാജാവായി പിറന്നവരല്ല, മറിച്ച് അവരെയെല്ലാം തന്നെ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്യുകയത്രേ ഉണ്ടായത്.
പുരാതനമേ രാജാവും, ഇനി വരാൻ പോകുന്ന
കാലത്തും രാജാവായിത്തന്നെ തുടരാൻ പോകുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് നാം ഇവിടെ
കാണുന്നത്. തന്നെ അഭിഷേകം ചെയ്യാൻ തക്ക അധികാരമുള്ള ഒരു വ്യക്തിയുമില്ല. ഭൂമിയിൽ
രക്ഷയെ കൊണ്ടു വരുവാൻ പ്രാപ്തനായ ഒരേയൊരുവനാണ് ആ വ്യക്തി (സങ്കീ 74:12); സർവ്വദാ വാഴുന്ന ഒരു രാജാവ് (സങ്കീ 146:10); സകല ജാതികൾക്കും മീതെ വാഴുന്ന ഒരേയൊരു രാജാവ് (സങ്കീ
47:8); രാജാക്കന്മാരുടെ
രാജാവായി വാഴുന്ന ഒരേയൊരുവൻ (1 തിമോ 6:15)! അൻപതോ അല്ലെങ്കിൽ നൂറോ വയസ്സ്
പ്രായമുള്ള നമുക്ക് ഒരു പക്ഷേ ഈ ഭൂമിയിൽ വളരെ അനുഭവങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഒരേയൊരുവനെ മാത്രമാണ് 'പുരാതനമേ' എന്ന് വിവരിക്കാൻ കഴിയുന്നത്. അവിടുത്തെ കുടുംബത്തിന്റെ ഭാഗമായിരിക്കുന്ന
നമുക്ക് ഇപ്പോൾ തന്നോടൊപ്പം സർവ്വദാ വാസം ചെയ്യാൻ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ
ഏറ്റവും മനോഹരമായ ഭാഗം എന്ന് പറയുന്നത്.
എന്റെ പ്രായത്തെ ദൈവത്തിന്റെ പ്രായത്തോടു
താരതമ്യപ്പെടുത്തിയാൽ എത്ര നന്നായിരിക്കും?
നമുക്ക് സങ്കല്പിക്കാൻ സാധിക്കുന്ന അതിവിദൂര ഭൂത
കാലത്തിനും അതിവിദൂര ഭാവിക്കും അപ്പുറമാണ് ദൈവം.
പ്രാർത്ഥന: കർത്താവേ, യുഗാനുയുഗങ്ങളായി അങ്ങയോടൊപ്പം ജീവിക്കേണ്ടുന്ന എന്റെ വാസത്തിന്റെ നല്ല വീക്ഷണത്തോടെ ഇന്ന് ജീവിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J.
Nagpur)
Comments
Post a Comment