സമുദ്രത്തെ വിഭാഗിച്ചു!
B. A. Manakala
അങ്ങയുടെ ശക്തി കൊണ്ട് അങ്ങ് സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടച്ചു കളഞ്ഞു (സങ്കീ 74:13).
റ്റൈറ്റാൻ (Titan) വാച്ച് കമ്പനിക്കാരോട് പുറകോട്ട് ഓടുന്ന ഒരു വാച്ചുണ്ടാക്കിത്തരാൻ പറഞ്ഞാൽ, ഒരു പക്ഷേ അതിനായി ഒരു യാന്ത്രിക മാറ്റം വരുത്താനായി അവർക്ക് നിമിഷങ്ങൾ മാത്രമേ വേണ്ടി വരികയുള്ളൂ. സൂര്യനെ 24 മണിക്കൂര്‍ ഒരു സ്ഥാനത്തു തന്നെ പിടിച്ചു നിർത്തുവാനും, അതിന്റെ നിഴലിനെ പിന്നിലേക്ക് നീക്കുവാനും, സമുദ്രത്തെ വിഭാഗിക്കുവാനും, വെള്ളത്തിന്മേൽ നടക്കുവാനും, മരിച്ചവർക്ക് ജീവിൻ തിരികെ നൽകുവാനും, അങ്ങനെ എന്തെല്ലാം, ഇപ്രകാരമെല്ലാം ചെയ്യുവാൻ പ്രപഞ്ചത്തിന്റെ സൃഷ്ടി കർത്താവിന് വളരെ നിസ്സാരമായി സാധിക്കുകയില്ലേ?
ഈ സങ്കീർത്തനത്തിന്റെ (74) 13-17 വാക്യങ്ങൾ നോക്കിയാൽ ദൈവത്തിന്റെ ശക്തിയെക്കുറിച്ചുള്ള ചില സൂചനകൾ നമുക്ക് ലഭിക്കും. ദൈവം പ്രവർത്തിച്ചിരിക്കുന്ന വലിയ അത്ഭുതങ്ങളും, താൻ ചെയ്തു കൊണ്ടിരിക്കുന്ന അത്ഭുതങ്ങളും വാസ്തവത്തിൽ തനിക്ക് ചെയ്യുവാൻ സാധിക്കുന്നതിന്റെ ഒരു അംശത്തെക്കാളും ചെറുതാണ്. ഇത്തരത്തിലുള്ള താരതമ്യം പോലും ഒരു പക്ഷേ ദൈവത്തെ കളിയാക്കുന്നതിന് തുല്യമായിരിക്കാം എന്നേ ഞാൻ കരുതുന്നുള്ളു!
ദൈവത്തെക്കൂടാതെ ഒരു വ്യക്തിക്കും ഒരിക്കലും സമുദ്രത്തെ വിഭാഗിക്കാൻ സാധിക്കുകയില്ല! നമ്മെ പോലെ ഒരു മനുഷ്യനായിരുന്ന മോശെയിൽക്കൂടെയാണ് ദൈവം അപ്രകാരം ചെയ്തത്. നാം ദൈവത്തെ അന്ധമായി ആശ്രയിച്ചാൽ, താൻ ചെയ്തു കൊണ്ടിരിക്കുന്നതും ചെയ്യാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളെ നമ്മെക്കൊണ്ടു ചെയ്യിപ്പിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും മനോഹരമായ വശം!
തന്റെ ദൈനം ദിന ദൗത്യത്തിന്റെ ഭാഗമായി 'പല തരത്തിലുള്ള സമുദ്രത്തെ വിഭാഗിക്കാനായി' ദൈവം എന്നെ ശക്തനാക്കുന്നത് ഞാൻ കാണാറുണ്ടോ?
നാം ചിന്തിക്കുന്ന തരത്തിലുള്ള ശക്തിശാലിയല്ല ദൈവം; താൻ എത്രമാത്രം ശക്തിശാലിയാണെന്നതിനെക്കുറിച്ച് നമുക്ക് ചില തെറ്റായ കണക്ക് കൂട്ടലുകൾ മാത്രമേ ചെയ്യാൻ സാധിക്കൂ എന്നാണ് ഞാൻ കരുതുന്നത്!
പ്രാർത്ഥന: കർത്താവേ, അങ്ങ് എത്രമാത്രം ശക്തിശാലിയാണെന്നതിനെക്കുറിച്ചുള്ള എന്റെ സ്വന്തം ധാരണയിൽ വിശ്വസിപ്പാൻ അടിയനെ ഇടയാക്കരുതേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment