ദൈവത്തെ നിന്ദിക്കാൻ സാധിക്കുമോ?
B. A. Manakala
യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും, മൂഢജാതി തിരുനാമത്തെ ദുഷികിരിക്കുന്നതും ഓർക്കേണമേ (സങ്കീ 74:18).
ദൈവത്തിന്റെ ഹിതത്തെ തള്ളിക്കളഞ്ഞു കൊണ്ട് ബിലെയാം എന്നു പേരുള്ള ഒരു പ്രവാചകൻ ഒരിക്കൽ കഴുതപ്പുറത്ത് യാത്രയായി. ദൈവ ദൂതൻ അവരുടെ വഴി തടഞ്ഞതു കാരണം കഴുത അനുചിതമായി പെരുമാറി. ഉടനെ ആ പ്രവാചകൻ കഴുതയോട് 'എന്തിനാണ് നീ എന്നെ നിന്ദിക്കുന്നത്?' (സംഖ്യ 22) എന്ന് ചോദിച്ചു.
പല സാഹചര്യങ്ങളിലായി അനേകർ നമ്മെ നിന്ദിച്ചിട്ടുണ്ടാകും, കൂടാതെ മറ്റുള്ളവർ ഏല്പിക്കുന്ന നിന്ദകൾ നമ്മെ മുറിപ്പെടുത്താറുമുണ്ട്. ഏല്ക്കുന്ന നിന്ദകളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഒരോരുത്തർക്കും പല തരത്തിലാണ്. പല തരത്തിലുള്ള നിന്ദയേല്ക്കുക എന്നത് നേതാക്കന്മാർക്ക് സാധാരണമാണ്; എന്നിരുന്നാലും അവരിൽ മിക്കവരും തങ്ങളുടെ നേതൃത്വ സ്ഥാനത്തു നിന്നും മാറിപ്പോകുന്നതായി നാം കാണുന്നില്ല. പ്രവാചകനായിരുന്ന ബിലെയാമിനെ തന്റെ കഴുത വരെ നിന്ദിക്കുന്ന അവസ്ഥയുണ്ടായി.
പല തരത്തിൽ നാം ദൈവത്തെ നിന്ദിക്കുന്നുണ്ടായിരിക്കാം. എന്നാൽ നമ്മുടെ നിന്ദകൾ ദൈവത്തെ മുറിപ്പെടുത്തുമെന്ന് എനിക്കു തോന്നുന്നില്ല. നാം ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണ്. നാം ഏല്പിക്കുന്ന നിന്ദികളെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് ദൈവത്തിന് നന്നായി അറിയാം.
ദൈവത്തെ നിന്ദിക്കാതെ, മറ്റുള്ളവർ നമ്മെ ഏല്പിക്കുന്ന നിന്ദകളെ കൈകാര്യം ചെയ്യുവാൻ നമുക്ക് കഴിയുമോ?
നാം ദൈവത്തെ മന:പൂർവ്വമായി നിന്ദിച്ചാൽ അത് ദൈവത്തെയല്ല, മറിച്ച് നമ്മെയായിരിക്കും മുറിപ്പെടുത്തുന്നത്!
പ്രാർത്ഥന: കർത്താവേ, ഏത് രീതിയിലും അങ്ങയെ നിന്ദിക്കാതെ, അങ്ങയെ ആദരിക്കുവാൻ അടിയന് ഇടയാകട്ടെ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment