എളിയവരും ദരിദ്രരും ദൈവത്തെ സ്തുതിക്കുന്നു

B. A. Manakala

പീഢിതൻ ലജ്ജിച്ചു പിന്തിരിയരുതേ, എളിയവനും ദരിദ്രനും അങ്ങയുടെ നാമത്തെ സ്തുതിക്കട്ടെ (സങ്കീ 74:21).

ക്രെഡിറ്റ് സൂയിസ്സേ ഗ്ലോബൽ വെൽത്ത് റിപ്പോർട്ടിൻ പ്രകാരം (Credit Suisse Global Wealth Report) "1% ധനികരായ ഭാരതീയരാണ് രാഷ്ട്രത്തിന്റെ 58.4% സമ്പത്തും സ്വന്തമാക്കിയിരിക്കുന്നത്." ഓക്സ്ഫാമിന്റെ (Oxfam) റിപ്പോർട്ടസരിച്ച്  "രാഷ്ട്രത്തിലെ മുഴുവൻ ദാരിദ്ര്യത്തെയും രണ്ട് തവണ പൂർണ്ണമായി തുടച്ചു മാറ്റുവാൻ പര്യാപ്തമാണ് ഭാരതത്തിലെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി."

എല്ലാം നന്നായി പോകണെമെങ്കിൽ ധനികരയിരുന്നേ മതിയാകു എന്ന് പലരും ചിന്തിച്ചേക്കാം. എന്നാൽ ധനികരായ ചിലരോട് ചോദിച്ചാൽ നാം മനസ്സിലാക്കാം എല്ലാം വളരെ ഭംഗിയായിട്ടാണോ അവരുടെ ജീവിതത്തിൽ നീങ്ങുന്നതെന്ന്. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നത് അത്ര എളുപ്പമല്ല എന്നാണ് യേശു ക്രിസ്തു പറഞ്ഞത് (ലൂക്കോ 10:24-25). ദൈവത്തെ സ്തുതിക്കുന്നതും, ദൈവത്തോട് പ്രാർത്ഥിക്കുന്നതും ധനികരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.

സുവിശേഷത്തോടു അനുകൂലമായി പ്രതികരിക്കുന്നതും, കൂടുതലായി ദൈവത്തെ സ്തുതിക്കുന്നതും എളിയവരും ദരിദ്രരുമത്രേ (സങ്കീ 74:21). പ്രാർത്ഥനയും സ്തുതിയും ദരിദ്രർ സ്വാഭാവികമായി ചെയ്യുന്നതാണ് എന്നാൽ ഇപ്രകാരം ചെയ്യേണ്ടതിനായി ധനികർക്ക് വളരെ പരിശ്രമിക്കേണ്ടി വരുന്നു.

എനിക്ക് അത്യവശ്യമുള്ളപ്പോൾ മാത്രമേ ഞാൻ ദൈവത്തെ ഓർക്കാറുള്ളോ?

ദരിദ്രരെന്നോ ധനികരെന്നോ കൂട്ടാക്കാതെ, ദിനം പ്രതി ദൈവത്തെ സ്തുതിക്കുവാനായി നമുക്ക് പഠിക്കാം.

പ്രാർത്ഥന: കർത്താവേ, ജീവിതത്തിൽ എപ്രകാരമായിരുന്നാലും എന്റെ ജീവിതനാളിലൊക്കെയും അങ്ങയെ സ്തുതിക്കുവാൻ അടിയന് ഇടയാകട്ടെ. ആമേൻ

 


(Translated from English to Malayalam by R. J. Nagpur)

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?