ജനം എല്ലായിടത്തും ഘോഷിക്കുന്നു
B. A. Manakala
ദൈവമേ ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ അങ്ങയുടെ അതിശയ പ്രവൃത്തികളെ ഘോഷിക്കുന്നു (സങ്കീ 75:1).
ക്രമേണ കോവിഡ്-19 കുറയുന്നുണ്ടെങ്കിലും. ജനം എല്ലായിടത്തും, ഭൂമണ്ഡലിത്തിലുട നീളം അതിനെ പറ്റിയാണ് സംസ്സാരിക്കുന്നത്, ഈ രോഗം എവിടെ നിന്നാണ് ഉണ്ടായത്, അത് എപ്രകരമാണ് പടരുന്നത്, എപ്രകാരം നാം നമ്മെത്തന്നെ സൂക്ഷിക്കണം, എപ്രകാരം അതിൽ നിന്നും മോചനം പ്രാപിക്കാം, ഇത്യാദി.
ദൈവത്തിന്റെ ജനം തന്റെ അത്ഭുത ക്രിയകളെക്കുറിച്ച് വർണ്ണിക്കുമ്പോൾ നാം കൂടുതൽ ശ്രദ്ധാലിക്കളാകേണ്ടതുണ്ട്. ദൈവവും ദൈവത്തിന്റെ പ്രവൃത്തികളും സദാ വിസ്മയാജനകമാണ്. ഈ കാര്യങ്ങൾ മാത്രമാണ് നിങ്ങൾക്ക് എല്ലാവരോടും എല്ലായിടത്തും ധൈര്യപൂർവ്വം സദാ പ്രഘോഷിപ്പാൻ സാധിക്കുന്നതും.
ശമര്യാ സ്ത്രീയോട് യേശു ക്രിസ്തു കിണറിനടുത്തു വച്ച് സംസ്സാരിച്ച ശേഷം, അവൾ പോയി ഗ്രാമത്തിലുടനീളം അത് പ്രഘോഷിക്കയുണ്ടായി. ഗ്രാമവാസികൾ യേശുവിന്റെ അടുക്കൽ വന്ന് തന്റെ വചനം ശ്രവിച്ച് തന്നിൽ വിശ്വസിക്കയും ചെയ്തു (യോഹ 4). നമുക്ക് ചുറ്റുമുള്ളവരോട് നമ്മുടെ ജീവിതം പല കാര്യങ്ങളും പ്രഘോഷിക്കാറുണ്ട്. നമ്മുടെ ജീവിതത്തിലൂടെ എന്താണ് നമ്മുടെ സ്നേഹിതരോട് നാം പ്രഘോഷിക്കുന്നതെന്ന് അവരോട് ചോദിച്ചറിയുവിൻ.
എല്ലാവരും കേൾക്കേണ്ടതിനായി, കർത്താവിന്റെ അത്ഭുത പ്രവൃത്തികളെയാണോ ഞാൻ വർണ്ണിക്കുന്നത്?
സദാ ദൈവത്തിന്റെ അത്ഭുത പ്രവൃത്തികളെ ശ്രവിച്ച്, ഇടവിടാതെ അവയെ മറ്റുള്ളവരോട് പ്രഘോഷിക്കുവിൻ!
പ്രാർത്ഥന: കർത്താവേ, അങ്ങയുടെ അത്ഭുത പ്രവൃത്തികളെ കൂടുതലായി ശ്രവിച്ച് മറ്റുള്ളവരോട് അവയെ പ്രഘോഷിപ്പാൻ അടിയന് ഇടയാകട്ടെ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment