നിശ്ചയിച്ച സമയം

B. A. Manakala

സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും (സങ്കീ 75:2).

ഒരിടത്ത് പോകുന്നതിനായി ഒരിക്കൽ ഞാൻ ട്രെയിൻ ടിക്കറ്റ്‌ ബുക്ക് ചെയ്തു. അർദ്ധരാത്രി 00:05-ന് ആയിരുന്നു ട്രെയിൻ പുറപ്പെടാനുള്ള സമയം. എനിക്ക് പോകാനുള്ള ദിവസം ഞാൻ സമയത്ത് തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തുകയും കൂടാതെ കൃത്യസമയത്ത് തന്നെ ട്രെയിൻ വരികയും ചെയ്തു. ഞാൻ ട്രെയിനിൽ കയറി എന്റെ സീറ്റന്വേഷിച്ച് ചെന്നപ്പോൾ അവിടെ മറ്റൊരാൾ ഇരിക്കുന്നാതായി കണ്ടു! ഞങ്ങൾ തമ്മിലുള്ള അല്പം വാഗ്വാദത്തിന് ശേഷം ആ വ്യക്തി എന്റെ ടിക്കറ്റിൽ കാണിക്കയുണ്ടായി എന്റെ യാത്രാ തീയതി തലേദിവസം ആയിരുന്നു എന്ന്.

എല്ലാറ്റിനും ഒരു സമയമുണ്ട് (സഭാ പ്ര 3:1-8). ദുഷ്ടരെ വിധിക്കുന്നതിനായി ദൈവം ഒരു സമയം നിശ്ചയിച്ചിരിക്കുന്നു (സങ്കീ 75:2 NIV പരിഭാഷ). ഞാൻ റെയിൽവേ സ്റ്റേഷനിൽ സമയത്ത് തന്നെ എത്തി എന്നായിരുന്നു എന്റെ ഉറപ്പ്; പക്ഷേ എന്റെ കണക്ക്കൂട്ടൽ തെറ്റായിരുന്നു. നിശ്ചയിച്ച് ഉറപ്പിച്ച് സമയത്ത് തന്നെയാണ് ദൈവം ഓരോ കാര്യങ്ങളെ ചെയ്യുന്നത്. ദൈവത്തിന്റെ സമയവുമായി എപ്പോഴും നാം പൊരുത്തപ്പെടണമെന്നില്ല. ഉത്തമ സമയം എന്ന് പറയുന്നത് ദൈവത്തിന്റേതാണ്, നമ്മുടേതല്ല. "എന്റെ നാഴിക ഇതു വരെ വന്നിട്ടില്ല" എന്നായിരുന്നു യേശു ക്രിസ്തു തന്റെ അമ്മയോട് പറഞ്ഞത്; എന്നിരുന്നാലും 'സമയത്ത് തന്നെ' വെള്ളത്തെ വീഞ്ഞാക്കി യേശു അവിടെ അത്ഭുതത്തെ പ്രവർത്തിച്ചു (യോഹ 2).

'കർത്താവേ എന്തുകൊണ്ടാണ് അങ്ങ് വൈകുന്നത്?' എന്ന് അടുത്ത തവണ ചോദിക്കുമ്പോൾ നിങ്ങൾ എപ്രകാരം നിങ്ങളുടെ വാക്കുകളെ പുന:വിചിന്തനം ചെയ്യും?

ദൈവം ഒരിക്കലും നേരത്തെയോ അല്ലെങ്കിൽ താമസിച്ചോ ആകയില്ല; എന്നാൽ ദൈവത്തിന്റെ നിശ്ചയിച്ച സമയം നമ്മുടെ സമയവുമായി പൊരുത്തപ്പെടണമെന്നില്ല.

പ്രാർത്ഥന: കർത്താവേ, അങ്ങയുടെ നിശ്ചയിച്ച സമയത്തിനായി സദാ കാത്തിരിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?