ഒരിക്കലും പരാജയപ്പെടുന്നില്ല!

B.A. Manakala



യഹോവേ, അങ്ങയിലേക്കു ഞാൻ മനസ്സു ഉയർത്തുന്നു; എന്‍റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെ മേൽ ജയം ഘോഷിക്കരുതേ (സങ്കീ 25:1-2).

സാധാരണ ഗതിയില്‍, പരാജയപ്പെടാന്‍ ആരും തന്നെ ആഗ്രഹിക്കാറില്ല. പരാജയപ്പെടാതിരിക്കാന്‍ നിങ്ങളും ആഗ്രഹിക്കുന്നെങ്കില്‍, ഇതാ അതിനായുള്ള ഒരു പോംവഴി: നിങ്ങളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമായി ദൈവകരങ്ങളില്‍ ഏല്‌പിക്കുക. നമ്മുടെ ജീവിതത്തിലെ  ചില കാര്യങ്ങള്‍ നമ്മെക്കൊണ്ട് കൈകാര്യം ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിച്ച് നാം തന്നെ അപ്രകാരം ചെയ്യാറുണ്ട്. നിര്‍ഭാഗ്യവശാല്‍, അപ്രകാരം ചെയ്യുന്നതു കൊണ്ട് നാം ദൈവത്തെ നമ്മുടെ ജീവിതത്തിലെ ആ മേഖലകളില്‍ നിന്നും അകറ്റി നിര്‍ത്തുകയത്രേ ചെയ്യുന്നതു. പലപ്പോഴും, യിസ്രായേല്‍ മക്കള്‍ തന്നിഷ്ടപ്രകാരവും തങ്ങളുടെ ബുദ്ധിക്കനുസരിച്ചും പ്രവര്‍ത്തിച്ച് പോന്നപ്പോഴെല്ലാം തന്നെ ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ ആവര്‍ നിശ്ശേഷം പരാജയപ്പെടുകയാണ്‌ ഉണ്ടായത്.  

ദൈവത്തിന്‍റെ ആശ്രയം ഇല്ലാതെ തന്നെ ജീവിതത്തിലെ ഏതെല്ലാം മേഖലകളാണ്‌ നിങ്ങള്‍ ഇപ്പോഴും നിയന്ത്രിക്കുന്നത് എന്നാണ്‌ നിങ്ങള്‍ കരുതുന്നത്?

നമ്മുടെ ഏതു ഭാരവും വഹിപ്പാനായി ക്ഷമയോടെ നമ്മെ കാത്തിരിക്കുകയാണ്‌ ദൈവം. താന്‍ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും ന്റെ മേൽ ഇട്ടുകൊൾവിൻ, എന്നല്ലേ  1 പത്രോ 5:7-ല്‍ പറയുന്നത്.

പ്രാര്‍ത്ഥന:
കര്‍ത്താവേ
, ഒരിക്കലും പരാജയപ്പെടാതിരിക്കാനായി അടിയനെ സമ്പൂര്‍ണ്ണമായി അങ്ങയുടെ സംരക്ഷണത്തില്‍ ഭരമേല്‌പിക്കാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍

 


(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?