തെരുവ് നായ്!

B.A. Manakala



യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു താൻ പാപികളെ നേർവ്വഴി കാണിക്കുന്നു. സൗമ്യതയുള്ളവരെ താൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു (സങ്കീ 25:8-9).

ഒരു തെരുവ് നായ്ക്ക് ഉടമസ്ഥനില്ലാത്തതു കാരണം അത് വെറുതെ ഒരു ലക്ഷ്യവുമില്ലാതെ അങ്ങുമിങ്ങും കറങ്ങി നടക്കുന്നു. ചില സമയങ്ങളില്‍ നാമും തെരുവ് നായ്ക്കളെ പോലെ ആയിത്തീരാറുണ്ട്. അപ്പോഴും, നമ്മെ തിരികെ യഥാര്‍ത്ഥ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടു വരാന്‍ ദൈവം തത്പരനാണ്‌.  

ഒരു പക്ഷേ, ഒരു ആട് അത്ര പെട്ടെന്ന് വഴി തെറ്റി പോകുകയില്ല, എന്നാല്‍ മേഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ അത് മറ്റ് പല കാര്യങ്ങളിലേക്കും ആകര്‍ഷിക്കപ്പെട്ട് സാവധാനം വഴി തെറ്റിപ്പോകാം.

നല്ല ഇടയന്‍ ഞാനാകുന്നു, എന്നാണ്‌ യേശു ക്രിസ്തു പറഞ്ഞത് (യോഹ 10:11). ഒരു ഇടയന്‍ അലഞ്ഞു തിരിയുന്ന ഒരു ആടിനെ വളരെ ക്ഷമയോടെ തിരികെ യഥാര്‍ത്ഥ പാതയിലേക്ക് കൊണ്ടു വരാറുണ്ട്. കര്‍ത്താവത്രേ ഏറ്റവും ഉത്തമ ഇടയന്‍; എന്നാല്‍ താന്‍ നമ്മെ തിരികെ യഥാര്‍ത്ഥ പാതയിലേക്ക് കൊണ്ടു വരുമ്പോള്‍ നാം നമ്മെത്തന്നെ താഴ്മയില്‍ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്‌ (വാക്യം 9) എന്ന് ഓര്‍ക്കുവിന്‍.

നിങ്ങള്‍ വഴി തെറ്റിപ്പോകാന്‍ സാധ്യത ഉള്ളത് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങളെപ്പറ്റി നന്നായി ചിന്തിച്ചുകൊള്ളുവിന്‍.

പ്രാര്‍ത്ഥന:
കര്‍ത്താവേ
, സദാ അടിയനോടൊപ്പം ഇടയനായി കൂടെയുള്ളതിനാല്‍ അങ്ങേക്ക് നന്ദി. ഞാന്‍ വഴി തെറ്റി പോകാന്‍ സാധ്യത ഉള്ള ഇടങ്ങളില്‍ നിന്നും അടിയനെ തിരികെ യഥാര്‍ത്ഥ പാതയിലേക്ക് തുടര്‍ന്നും മടക്കി വരുത്തേണമേ. ആമേന്‍

 


(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?