ഭയപ്പെടുന്നത് നല്ലത് തന്നെ!
യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചു കൊടുക്കും (സങ്കീ 25:12).
ഭയപ്പെടുന്നത് നല്ലതാണോ? ‘ഭയപ്പെടേണ്ട’
എന്നത് തിരുവചനത്തിൽ നിരവധി തവണ ഉദ്ധരിച്ചിരിക്കുന്ന ഒരു പ്രോത്സാഹനമാണ്. എന്നാൽ
ഒരു നല്ല രീതിയിലുള്ള ഭയം സൂക്ഷിക്കുന്നതിനെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ‘യഹോവയെ
ഭയപ്പെടുന്നതാണ്’ ഏറ്റവും സുരക്ഷയേറിയ ഭയം. ദൈവത്തെ ഭയപ്പെടുന്നവർക്കുള്ള ഗുണങ്ങളുടെ കുറച്ച്
പട്ടികകൾ സങ്കീ 25:12-14 വരെ കൊടുത്തിരിക്കുന്നു:
1) ഒരു വഴി തിരഞ്ഞെടുക്കുന്നതിലുള്ള
വ്യക്തത
2) ഐശ്വര്യം
3) സന്തതി ദേശത്തെ
അവകാശമാക്കും
4) യഹോവയുടെ സഖിത്വം
5) യഹോവ തന്റെ നിയമം
അപ്രകാരമുള്ളവരെ അറിയിക്കും
മിക്കപ്പോഴും ആവശ്യമില്ലാത്ത
ഭയമാണ് നമ്മുടെ ജീവിതങ്ങളിൽ കുടി കൊണ്ടിരിക്കുന്നത്. എന്നാൽ യഹോവയെ
ഭയപ്പെടുന്നതാണ് ഏറ്റവും പ്രാധാന്യമേറിയത്. “...അങ്ങയിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യ പുത്രന്മാർ
കാൺകെ അങ്ങ് പ്രവർത്തിച്ചതുമായ അങ്ങയുടെ നന്മ എത്ര വലിയതാകുന്നു” എന്നാണ് സങ്കീ 31:19 പറയുന്നത്. ദൈവത്തിലുള്ള നിങ്ങളുടെ ഭയത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാനായി
ഒരു നിമിഷം വേർതിരിക്കാൻ മറക്കരുത്.
നാം വാസ്തവത്തിൽ
ദൈവത്തെ ഭയപ്പെടുമ്പോൾ ആവശ്യമില്ലാത്ത ഒരു ഭയത്തിനും നമ്മുടെ ജീവിതത്തിൽ ഒരു
സ്ഥാനവും ഉണ്ടാകയില്ല.
പ്രാർത്ഥന:
പ്രിയ കർത്താവേ, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങയെ പൂർണ്ണമായി ഭയപ്പെടുവാനും
ആശ്രയിപ്പാനും അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam
by R. J. Nagpur)
Comments
Post a Comment